ഓരോ വർഷവും വിവിധ പ്രത്യേകതകളാൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഉഴവൂർ സംഗമം യൂകെയിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നായ കെറ്ററിങ്ങിൽ വച്ച് ജൂലൈ 10 ,11 തീയതികളിൽ നടത്തപ്പെടുമ്പോൾ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഉഴവൂർ ഗ്രാമ വാസികൾ എത്തിച്ചേരും. യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഗ്രാമീണ സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന കെറ്ററിംഗിന്റെ മടിത്തട്ടിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും കലാ സാഹിത്യ പ്രമുഖരും പങ്കെടുക്കുന്നതാണ്.

ജന്മം കൊണ്ടും കർമ്മം കൊണ്ടും ഉഴവൂരിനെ എന്നും നെഞ്ചിലേറ്റിയിട്ടുള്ള അനേകമാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ വർഷം ഉഴവൂർ സംഗമത്തിന് വരുന്നത് ഈ വർഷത്തെ സംഗമത്തിന് മാറ്റ് കൂട്ടും. ധാരാളം അമേരിക്കക്കാരും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാരും വിവാഹാഘോഷങ്ങൾക്കും വിവിധതരത്തിലുള്ള വിരുന്നു സൽക്കാരങ്ങൾ, കൺവെൻഷനും ഒക്കെ കേറ്ററിംങ്ങിലെ ഹോട്ടലുകളിൽ വച്ച് നടത്താറുണ്ട്. കൂടാതെ യുകെയിലെ ഏറ്റവും കൂടുതൽ ആകർഷണങ്ങളിലൊന്നായ wickstead amusement park സ്ഥിതി ചെയ്യുന്നത് കെറ്ററിംങ്ങിൾ ആണ്. അങ്ങനെ പ്രശസ്തമായ കെറ്ററിംങ്ങിൾ ആണ് ഈ വർഷം ഉഴവൂർ സംഗമം വേദിയാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രകൃതിരമണീയമായ ഉഴവൂരിൽ നാനാജാതി മതസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടികളും ഉണ്ടെങ്കിലും എല്ലാവരും ഏകോദര സഹോദരന്മാരെ പോലെ ജീവിക്കുന്നു എന്നത് ഉഴവൂരിന്റെ അഹംങ്കാരമാണ്. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആയിരുന്ന പരേതനായ ശ്രീ കെ ആർ നാരായണന്റെ പതിനഞ്ചാമത് ചരമ അനുസ്മരണ യോഗം നടത്തുവാനും ഉഴവൂർ സംഗമം കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

ഉഴവൂർ സംഗമത്തിന് മുന്നോടിയായി ദൂരെനിന്നും വരുന്നവർക്ക് അനായാസം പങ്കെടുക്കുന്നതിനായി സൗകര്യാർഥം ജൂലൈ 10, 11 തീയതികളിൽ ഉള്ള ഹോട്ടൽ അക്കമഡേഷൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അക്കമഡേഷൻ ആവശ്യങ്ങൾക്ക് 0771 2150317, 07588644545, 07861400565 എന്നീ നബരുകളിൽ വിളിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഉഴവൂർ സംഗമം വർണാഭമായി മാറ്റുന്നതിനായി ജോസ് വടക്കേക്കര ചെയർ മാനായി, ബിജു കൊച്ചികുന്നേൽ കൺവീനറും ആയിട്ടുള്ള കമ്മിറ്റിയിൽ സ്റ്റീഫൻ തറക്കനാൽ, ബിനു കുര്യൻ മുടീകുന്നേൽ, ഷിൻസൺ വഞ്ചിന്താനത്ത്, ജോമി കിഴക്കേപുറത്ത് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി വരുന്നു.