2012 ൽ മർഡോണ കേരളത്തിൽ വന്നപ്പോൾ ക്യൂബൻ, ഇറ്റാലിയൻ, സ്പാനിഷ് പാട്ടുകൾ കൊണ്ട് ഫുട്ബോൾ ഇതിഹാസം ഡിഗോ മാർഡോണയെപ്പോലും വിസ്മയിപ്പിച്ച 18 ഭാഷയിൽ പാടുന്ന മലയാളി ഗായകൻ ശ്രീമാൻ ചാൾസ് ആന്റണി ലിവർപൂളിൽ എത്തുന്നു മാർച്ച്‌ 31ന്. 2017 ലും കൊൽക്കത്തയിൽ എത്തിയപ്പോൾ മർഡോണ ക്ക് വേണ്ടി ചാൾസ് പാടിയിരുന്നു.

മാർച്ച്‌ 31ന് ചാൾസ് ആന്റണി, യുകെയിലെ പ്രശസ്ഥ കുടിലിൽ സ്റ്റുഡിയോയുടെ ചാരിറ്റി ഇവന്റ്ൽ യുകെയിൽ ആദjമായി ലൈവ് പെർഫോമൻസ് നടത്തുന്നു.ലിവർപൂളിലെ ക്രോസ്സ് കി പബിൽ വച്ചാണ് പെർഫോമൻസ് നടത്തപ്പെടുന്നത്.
10 പൗണ് ആണ് പ്രേവശന ഫീസ്. ഈ പരിപാടിയിൽ നിന്ന് കിട്ടുന്ന തുക മുഴുവൻ ചാരിറ്റിക്കാണ് വിനിയോഗിക്കുന്നത് എന്ന് കുടിലിൽ സ്റ്റുഡിയോ ഉടമയും, യുകെയിലെ പ്രേശസ്ത ഗായകൻ കൂടി ആയ ശ്രീ ഷാജു ഉതുപ്പ് അറിയിച്ചു.
പരിപാടിയിലേക്ക് കുടിലിൽ സ്റ്റുഡിയോ ഏവരെയും സ്വാഗതം ചെയ്യുന്നു.