ശിവകുമാര്‍, മെല്‍ബണ്‍
ഓണനിലാവൊളിഞ്ഞു നിന്നു നോക്കിനില്‍ക്കായ്-
എങ്ങും അത്തപ്പൂക്കള്‍ വിടരുവാനായ് കാത്തിരിക്കയായ്
ചന്ദനക്കാറ്റീണം മൂളാന്‍ ഒരുങ്ങിനില്‍ക്കയായ്
എന്റെ മനസ്സിനുള്ളില്‍ ഓണക്കോടി അണിഞ്ഞൊരുങ്ങയായ്
കുയിലേ നീയൊന്നുമറിയാത്തപോലെന്തേ-
മിഴിചിമ്മാതകലേയ്ക്ക് നോക്കുന്നു
മലയാള തമ്പുരാന്‍ എഴുന്നള്ളുമ്പോള്‍ പാടാന്‍
പാട്ടുകള്‍ മനസ്സിലൊരുക്കുകയോ
അതോ പ്രിയസഖിയെ കാത്തിരിക്കുകയോ
അക്കരെക്കാവിലെ മുറ്റത്തൊരുക്കിയ
കല്‍വിളക്കില്‍ തിരി തെളിയുകയായ്
പൊന്നോണത്തുമ്പികള്‍ മന്ദസ്മിതം തൂകി
ആനന്ദ നര്‍ത്തനമാടുകയോ –
അതോ കാവില്‍ പ്രദക്ഷിണം ചെയ്യുകയോ
കാവിലെ മുറ്റത്തേക്കെത്തുമ്പോളറിയാതെന്‍ –
മനസ്സൊരു വാടിയ പൂവ് പോലായ്
കുഞ്ഞിളം നാളിലെ ഓണനിലാവുകള്‍
എങ്ങോ മറഞ്ഞതിന്‍ നൊമ്പരമോ –
അതോ കാലമെന്നില്‍ തീര്‍ത്ത മുറിവുകളോ.
ശിവകുമാര്‍, മെല്‍ബണ്‍
Leave a Reply