സുരേഷ് നാരായണൻ
പാടും
പാതിരാവായിരുന്നു
ചുറ്റിലും
പാൽനിലാവുതിർന്നിരുന്നു
ഉച്ചിയിൽ
മേഘങ്ങൾ മേഞ്ഞിരുന്നു
മച്ചിൽ
താരകൾ ചിമ്മിനിന്നു
വെള്ളി
വെളിച്ചം നിറഞ്ഞുതിർന്നു
പള്ളി
മണികളായ് മേഞ്ഞുനിന്നു
പുല്ലാം
കുഴൽവിളി തങ്ങിനിന്നു
താരാട്ടു
പാട്ടായ് ഒഴുകിവന്നു
സുരേഷ് നാരായണൻ: – വൈക്കം വെള്ളൂർ സ്വദേശി. സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ കവിതകൾ എഴുതിയിരുന്നു. ഒരു ഇടവേളക്കുശേഷം 2013 -14 മുതൽ തുടർച്ചയായി എഴുതുന്നു. മാധ്യമം ,ദേശാഭിമാനി, കലാകൗമുദി, പ്രസാധകൻ, മൂല്യശ്രുതി , പച്ചക്കുതിര, പച്ചമലയാളം, ഉൾപ്പെടെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മാതൃഭൂമി ഓൺലൈൻ ,മനോരമ ഓൺലൈൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുണ്ട്. വീഡിയോ കവിത , ചിത്ര കവിത , ഫോട്ടോ കവിത ,ലൈവ് കവിത എന്നിങ്ങനെ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. നോ ആൻസർ, “khamosh -the 10 answers” എന്നിങ്ങനെ രണ്ട് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഖാമോഷിന് നാലോളം പുരസ്കാരങ്ങളും ലഭിച്ചു. പ്രഥമ പുസ്തകം “വയലിൻ പൂക്കുന്ന മരം”. പുറത്തിറങ്ങിയത് 2020 ഡിസംബറിൽ അതിന് ആഴ്ചപ്പതിപ്പ് കാവ്യ പുരസ്കാരം ലഭിച്ചു. രണ്ടാമത്തെ കാവ്യം സമാഹാരം” ആയിരം ചിറകുകളുടെ പുസ്തകം 2023നവംബറിൽ പുറത്തിറങ്ങി. അതിന് വിനയചന്ദ്രൻ സ്മാരക പ്രണയകവിതാ പുരസ്കാരം ലഭിച്ചു.
Leave a Reply