ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

പാതാളത്തിൽ നിന്നും ഭൂമിയുടെ വാതിലിൽ മുട്ടിയാൽ ‘അവൾ’ എൻറെ പേരും വിളിച്ചു പറയുമോ??? വെറുതെ ‘വൈറലാകാൻ’ !!!

എന്നാൽ പിന്നെ പോലീസിന് ഒരു പരാതി കൊടുക്കാം എന്ന് വിചാരിച്ചാൽ!!!

നാടിൻറെ ആഭ്യന്തര, ക്രമസമാധാന മേഖലയിൽ പോലും രഹസ്യ യോഗങ്ങളും, ഫോൺ ചേർത്തലുകളും ആണ്….

ആ പഴയ മാവേലി പാട്ടിന് ശ്രുതിയും ലയവും നഷ്ടപ്പെട്ടിരിക്കുന്നു…. കള്ളവും ചതിയും മാത്രം…. എങ്ങും… എവിടെയും….

ആരും അറിയാതെ തൻറെ നാട് ഒന്നു വന്ന് കണ്ടു പോയാലോ എന്നു വിചാരിച്ചാൽ അതും നടപ്പില്ല…..

കള്ളപ്പറയും, ചെറുനാഴിയും, കള്ളത്തരങ്ങളുമായി റേറ്റിംഗ് കൂട്ടാൻ മാത്രം ക്യാമറ കണ്ണുകളുമായി ‘അവതാരക’ അവതാരങ്ങൾ വേട്ടയാടി കണ്ടുപിടിക്കും…..

പിന്നെ ന്യൂസ് അവറിൽ കൊണ്ടുവന്ന് പരസ്യ വിചാരണ നടത്തും; തെളിവില്ലാതെ…. വെളിവില്ലാതെ….. മനുഷ്യത്വമില്ലാതെ….

എന്നാൽ പിന്നെ ഈ വയ്യാവേലികൾ എല്ലാം ഒഴിവാക്കാൻ ഈ തവണ നാട് കാണാൻ പോവണ്ട എന്നു വച്ചാലോ!!!

പാടില്ല; അത് ഒരിക്കലും പാടില്ല….അതിനു തക്കതായ ഒരു കാരണം ഉണ്ട്!!!

കമ്മീഷന്റെ പേരിൽ മസാലയും ചേർത്ത് സാമ്പാർ ഉണ്ടാക്കി…ചീഞ്ഞതും, നാറിയതും, തൊട്ടുകൂടാൻ പാടില്ലാത്തതുമായ എല്ലാ തൊടുകറികളും തൊട്ടുനക്കി, ന്യൂസ് അവറിലെ ജല്പന പായസവും കുടിച്ച് ഏമ്പക്കവും ഇട്ട്, മയക്കത്തിലായ മലയാളി മറന്നുപോയ കുറെ മനുഷ്യരുണ്ട്!!!

ഉരുളുപൊട്ടി…. ഉള്ളു പൊട്ടി….. നിൽക്കുന്ന അവരെ കാണണം….. അവരോട് ഒരാശ്വാസ വാക്ക് പറയണം….
.
ചിതറിപ്പോയ അവരുടെ തിരുശേഷിപ്പുകൾ അടക്കം ചെയ്ത കുഴിമാടങ്ങൾ കാണണം…..ഒരിറ്റു കണ്ണീരും….ഒരു പിടി വാടാത്ത ഓണപ്പൂക്കളും ചേർത്ത് അവർക്ക് ആത്മശാന്തി നേരണം….

അതിനുശേഷം; ആ കുഴിമാടത്തിലേക്കിറങ്ങി അവരെ ഉണർത്താതെ അതുവഴി പാതാളത്തിലേക്ക് പോകാം….

പ്രതീക്ഷയോടെ…. എന്റെ നാട് നന്നാവും എന്ന പ്രത്യാശയോടെ ……

അടുത്ത ഓണത്തിനായി…..

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. യുകെയിൽ വിവിധ ഇടവകകളിൽ ചിൽഡ്രൻ ആന്റ് യൂത്ത് പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, ചാർജ് & ചെയ്ഞ്ച് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് , ഹെവൻലി ഗ്രേസ്

Email: shijothomas717@gmail.com
Mobile: 07466520634