ഐശ്വര്യ ലക്ഷ്മി.എസ്സ്.
അവൻ തൻ്റെ നിഴലാഴങ്ങളിൽ നോക്കി
പകൽ മുഴുവനും സഞ്ചരിക്കുന്നു
രാവിൻ്റെ വശ്യതയിലോ കടവാവലുകൾ
ആർത്തുല്ലസിക്കും പോലെ നീചമായി
പരതുകയും ചെയ്യുന്നുണ്ട്
ഉന്മാദ മൂർദ്ധന്യതയിൽ സ്വന്തം വംശത്തെ വന്യമായി വേട്ടയാടുന്നു
വിനോദത്തിനന്ത്യം ആസ്വദിച്ചു
തെരുവിലേക്ക് വലിച്ചെറിയുകയോ
ഇരുട്ടിൻ്റെ മറപറ്റി നിഗൂഢതിലോ
മറയ്ക്കുന്നു
സ്ഥാനത്തിനും ധനത്തിനും വേണ്ടി
കുറ്റബോധത്തിൻ്റെ കറയില്ലാതെ
പിറ്റെന്നാൾ മുതൽ വീണ്ടും അവൻ്റെ
ഉടൽ സഞ്ചാരം തുടരുന്നു
കാമത്തിൻ്റെ കനൽ വീണ നാടായി
പൈശാചികതയുടെ രക്തവുമേന്തി
പിറന്ന മണ്ണും നെടുവീർപ്പിടുന്നു
ഐശ്വര്യ ലക്ഷ്മി.എസ്സ്. :- സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസിൽ അസിസ്റ്റൻ്റ് സിസ്റ്റം എൻജിനീയർ. പരേതനായ ശശിധര കൈമളിൻ്റെയും ഇന്ദു കുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരി രഞ്ജിത്തിൻ്റെ ഭാര്യയുമാണ്. മലയാളം യു കെ ഉൾപ്പടെയുള്ള ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply