രണ്ടാം ദിവസമായ സെപ്തംബർ 4 തിങ്കളാഴ്ചയിലെ പരിപാടിയായ പുസ്തകപ്രകാശനം പ്രസിദ്ധ കലാസംവിധായകനും ചലച്ചിത്രസംവിധായകനുമായ നേമം പുഷ്പരാജ് ഉദ്ഘാടനംചെയ്ത് രണ്ടാം തെളിനീർ പുരസ്കാരസമർപ്പണവും നിർവ്വഹിച്ചു.രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖവ്യക്തിത്വം പ്രൊഫ.വി.ടി.രമയാണ് പുരസ്കാരത്തിനർഹയായത്. അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും നൽകുകയുണ്ടായി.

അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ.ഉഷാറാണി.പി.സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികളായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ,പകൽക്കുറി വിശ്വൻ, ജയൻ.സി.നായർ, ഹരികുമാർ. കെ.പി, തെളിനീർ ട്രസ്റ്റ് പ്രസിഡൻ്റ് ഷിബു കൃഷ്ണൻ എന്നിവർ സംസാരിച്ചു.

തുടർന്നു നടന്ന കവിയരങ്ങിൽ ഹരികുമാർ കെ.പി.അദ്ധ്യക്ഷത വഹിക്കുകയും ബാലസാഹിത്യകാരനായ പകൽക്കുറി വിശ്വൻ ഉദ്ഘാടനം നടത്തുകയുമുണ്ടായി.

പ്രകാശനം ചെയ്യപ്പെട്ട ഏഴ് കൃതികളുടെ രചയിതാക്കൾ തങ്ങളുടെ അനുഭവം പങ്കുവച്ചു സംസാരിച്ചു. അനന്തൻ മൈനാഗപ്പള്ളിയായിരുന്നു പരിപാടികളുടെ അവതാരകൻ. സബീന പേയാട് കൃതജ്ഞത പറഞ്ഞു.