കൊച്ചി: കസബ പരാമര്‍ശത്തിന്റെ പേരില്‍ നടി പാര്‍വതിയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ചതിന് ഒരാള്‍ പിടിയിലായി. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാര്‍വതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയിലുള്ള അധിക്ഷേപങ്ങളും ഭീഷണിയും ട്രോളുകളുമാണ് പാര്‍വതിക്ക് നേരിടേണ്ടി വന്നത്. ഇവ വ്യക്തിഹത്യയുടെ തലത്തിലേക്ക് മാറിയപ്പോളാണ് തനിക്ക് പരാതി നല്‍കേണ്ടി വന്നതെന്ന് പാര്‍വതി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തിയവരുടെ വിവരങ്ങളടക്കം ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കാണ് പാര്‍വതി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാഴ്ചയായി ഭീഷണികള്‍ തുടരുന്നതായും പാര്‍വതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 24ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന് പാര്‍വതി പരാതി നല്‍കിയിരുന്നു. ഐ.ജി.യുടെ നിര്‍ദേശപ്രകാരം എറണാകുളം സൗത്ത് സി.ഐ. സിബി ടോമിന്റെ നേതൃത്വത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് കേസന്വേഷണം ആരംഭിച്ചിരുന്നു.