എയില്‍സ്‌ഫോര്‍ഡ് മൗണ്ട് കാര്‍മല്‍ മിഷന്‍ ഏപ്രില്‍ 15 -ന് യുവജനങ്ങള്‍ക്ക് വേണ്ടി പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സി. ജോവാന്‍ ചുങ്കപ്പുര നയിക്കുന്ന ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് പ്രസ്തുത സെമിനാര്‍. കുട്ടികള്‍ അഭിമുഖീകരിക്കുന്ന ബൗദ്ധികവും മാനസികവുമായ വിഷയങ്ങള്‍ ക്രിസ്തീയ പശ്ചാത്തലത്തില്‍ വിശദമായി പ്രതിപാദിക്കുന്ന സെമിനാര്‍ ആണ് നടക്കുക.

ഇതോടൊപ്പം ‘എങ്ങിനെ നല്ല മാതാപിതാക്കളാകാം’ എന്ന വിഷയം ആസ്പദമാക്കി ധ്യാനഗുരുവും ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ഇടവക വികാരിയുമായ ഫാ. ടോമി എടാട്ട് നയിക്കുന്ന ക്ലാസ് മാതാപിതാക്കള്‍ക്കായും സജ്ജീകരിച്ചിരിക്കുന്നു.
എയില്‍സ്‌ഫോര്‍ഡ് ഡിറ്റൻ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9 .30 -ന് ആരംഭിച്ചു വൈകുന്നേരം 4.30 -ന് സമാപിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.
ലാലിച്ചന്‍ ജോസഫ് : 07453633009
റോജോ കുര്യന്‍ : 07846038034
ജോസഫ് കരുമത്തി : 07760505659
ജോസഫ് ജോസഫ് : 07550167817
	
		

      
      



              
              




            
Leave a Reply