ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ ബെർക്‌ഷെയറിലെ റീഡിങിൽ മെനിഞ്ചൈറ്റിസ് ബാധയെ തുടർന്ന് ഒരു കോളജ് വിദ്യാർത്ഥി മരിച്ചു. രണ്ടുപേർ ചികിത്സയിൽ കഴിയുന്നതായി യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) അറിയിച്ചു. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്ക് മുൻകരുതൽ നടപടിയുടെ ഭാഗമായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിച്ച വിദ്യാർത്ഥി ഓക്സ്ഫോർഡ്ഷയറിലെ ഹെൻലി-ഓൺ – തെയിംസിലുള്ള ഹെൻലി കോളജിലെ വിദ്യാർത്ഥിയാണെന്ന് അധികൃതർ വ്യക്തമാക്കി. രോഗബാധ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൈമാറി വരുകയാണെന്നും പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണി കുറവാണെന്നും യു.കെ.എച്ച്എസ്എ അറിയിച്ചു. സ്ഥിരീകരിച്ച കേസുകളിൽ ഒന്ന് മെനിഞ്ചൈറ്റിസ് ബി (മെൻബി) ആണെന്നും കൂടുതൽ പരിശോധനാഫലങ്ങൾ കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഹെൻലി-ഓൺ- തെയിംസിലെ ഹാർട്ട് സർജറി ജിപി ക്ലിനിക്, രോഗബാധിത വിദ്യാർഥിയുമായി അടുത്ത ബന്ധമുള്ളവരെ യു.കെ.എച്ച്എസ്എ നേരിട്ട് ബന്ധപ്പെടുകയാണെന്ന് അറിയിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് അറിയിപ്പ് ലഭിക്കാത്തവർക്ക് പ്രത്യേക ചികിത്സ ആവശ്യമില്ലെന്നും വിദ്യാർഥികൾക്കും ജീവനക്കാർക്കും പതിവുപോലെ കോളജിൽ എത്താമെന്നും അധികൃതർ പറഞ്ഞു. സ്ഥിരീകരിച്ച കേസുകൾ വളരെ കുറവായതിനാൽ അടിയന്തിര വാക്സിനേഷൻ പദ്ധതി നിലവിൽ പരിഗണിക്കുന്നില്ലെന്നും അറിയിച്ചു.