ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആരോഗ്യ സാമൂഹിക പരിപാലനം മേഖലകളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ളതാണ് ഹെൽത്ത് റ്റി – ലെവൽ കോഴ്സുകൾ. നേഴ്‌സിംഗ്, മിഡ്‌വൈഫറി അല്ലെങ്കിൽ മെഡിക്കൽ ടെക്‌നോളജി പോലുള്ള ആരോഗ്യ സംരക്ഷണ മേഖലകളിൽ കരിയർ പിന്തുടരാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം അനുയോജ്യമാണ്. എന്നാൽ ഹെൽത്ത് റ്റി- ലെവൽ കോഴ്സുകൾ പഠിക്കുന്ന ഒട്ടനവധി കുട്ടികൾ ഇടയ്ക്ക് വെച്ച് പഠനം അവസാനിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ആരോഗ്യ മേഖലയെ ഞെട്ടിച്ചു കൊണ്ട് പുറത്തു വരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഹെൽത്തിനോടും സയൻസിനോടും ബന്ധപ്പെട്ട കോഴ്സുകൾ ചെയ്യുന്ന റ്റി – ലെവൽ വിദ്യാർത്ഥികളിൽ 30 ശതമാനത്തിലധികം പേർ 12 മാസത്തിനുള്ളിൽ രണ്ട് വർഷത്തെ കോഴ്സുകൾ ഉപേക്ഷിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്നിലൊന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് മൂലം ഈ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ള തൊഴിൽ മേഖലകളിൽ വൻ പ്രതിസന്ധി രൂപപ്പെടുന്നതിനൊപ്പം അർഹരായ പലർക്കും കോഴ്സുകളിൽ അവസരം ലഭിക്കാതിരിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്.


എഡ്യുക്കേഷൻ പോളിസി ഇൻസ്റ്റ്യൂഷൻ പറയുന്നതനുസരിച്ച് മറ്റു കോഴ്സുകളെ അപേക്ഷിച്ച് റ്റി – ലെവൽ വിദ്യാർത്ഥികളിൽ പഠനം പൂർത്തിയാക്കാനുള്ള സാധ്യത 20 ശതമാനം കുറവാണ്. യുകെയിൽ 2020 ലാണ് ആദ്യമായി ടി – ലെവൽ കോഴ്സുകൾ ആരംഭിച്ചത്. 2023 -ൽ 16000 ലധികം വിദ്യാർത്ഥികളാണ് ഈ പാഠ്യപദ്ധതിയിൽ ചേർന്നിരുന്നത്. ഓരോ വർഷവും ഈ കോഴ്സുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നുവെങ്കിലും വിജയകരമായി പൂർത്തികരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അധ്യാപനത്തിന്റെ ഗുണനിലവാരം മുതൽ ജോലി ലഭ്യത തുടങ്ങിയ വിവിധ ഘടകങ്ങൾ ഇതിനു പിന്നിലുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.