തിരുവനന്തപുരം: യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് കേരളത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു.
എംബസികളില്‍ സമര്‍പ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന,മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ആഭ്യന്തര വകുപ്പില്‍ നിലവില്‍ വന്നത്. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിന്റെ കാലതാമസം ഒഴിവാക്കാനാണ് നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അതാതു ദിവസങ്ങളില്‍ തന്നെ സാക്ഷ്യപ്പെടുത്തി നല്‍കാനാകുമെന്ന് ആഭ്യന്തര (അറ്റസ്റ്റേഷന്‍) വകുപ്പ് അറിയിച്ചു.