ക്യാനഡയില്‍ ഒരു പെണ്‍കുട്ടിയെ സീ ലയണ്‍ വസ്ത്രത്തില്‍ കടിച്ചുവലിച്ച് കടലിലേക്ക് ഊളിയിട്ടു. ക്യാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സ്റ്റീവ്‌സണിലാണ് സംഭവമുണ്ടായത്. മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ യൂട്യൂബില്‍ ലക്ഷങ്ങളാണ് കണ്ടത്. ഭക്ഷണം തേടി തീരത്തേക്ക് അടുത്ത നീര്‍നായ പെണ്‍കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു. സാധാരണ ഗതിയില്‍ അക്രമകാരികളല്ലാത്ത സീലയണ്‍ കുട്ടിയുടെ വെളുത്ത വസ്ത്രം ഭക്ഷണമാണെന്ന് കരുതിയായിരിക്കും ഇങ്ങനെ ചെയ്തതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കാനഡയുടെ പടിഞ്ഞാറന്‍ തീരത്തെ ഡോക്കിലാണ് സംഭവമുണ്ടായത്. ഇവിടെയെത്തുന്ന കാഴ്ചക്കാര്‍ സീ ലയണുകള്‍ക്ക് ഭക്ഷണം എറിഞ്ഞു നല്‍കാറുണ്ട്. ചിത്രമെടുക്കാനാണ് ഇവിടെയും യാത്രക്കാര്‍ ഈ ജീവികള്‍ക്ക് ഭക്ഷണം നല്‍കിയത്. ഇടക്ക ഉയര്‍ന്നു പൊങ്ങി ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കിയ ഇവ പെട്ടെന്ന് ഡോക്കില്‍ വെള്ളത്തിനരികിലുള്ള അരമതിലില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചുകൊണ്ട് മുങ്ങുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തുണ്ടായിരുന്ന ഒരാള്‍ ഉടന്‍തന്നെ വെള്ളത്തിലിറങ്ങി കുട്ടിയെ രക്ഷിച്ചു. മൈക്കല്‍ ഫുജിവാര എന്നയാളാണ് ഈ വീഡിയോ പകര്‍ത്തിയത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ 15 ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.

വീഡിയോ കാണാം