ന്യൂസ് ഡെസ്ക് മലയാളം യുകെ

മാതാപിതാക്കളിൽ നാലിലൊന്ന് പേർക്ക് മാത്രമാണ് തങ്ങളുടെ കുട്ടികൾക്ക് കോവിഡ്-19ന് എതിരെയുള്ള വാക്സിനേഷൻ നൽകാനായി സമ്മതം ഉള്ളുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അടുത്തമാസം അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവർക്ക് ബ്രിട്ടൻ വാക്സിനേഷൻ നൽകാനൊരുങ്ങുന്നതിന് മുന്നോടിയായുള്ള കണക്കെടുപ്പിലാണ് ഇത് കണ്ടത്. യുകെയിൽ വർധിച്ചുവരുന്ന കേസുകളും ആശുപത്രി പ്രവേശന വർധനവും ഉണ്ടായിട്ടും മാതാപിതാക്കൾ വാക്സിൻ ഓഫർ നിഷേധിക്കാനാണ് സാധ്യതയെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം കുട്ടികളിലെ കോവിഡ് അണുബാധയുടെ തോത് ഏറ്റവും ഉയർന്ന് കണ്ടത് രണ്ടു വയസ്സുമുതൽ മുതൽ ആറു വരെയുള്ള അധ്യായന വർഷത്തിൽ പഠിക്കുന്നവരിൽ ആണ്.

WhatsApp Image 2024-12-09 at 10.15.48 PM

ജനുവരിമുതൽ 5 മുതൽ 11 വയസ്സുള്ള ഒരു ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ടായിരുന്നു എന്നാൽ ഇനി ആറ് ദശലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാനാവും. കുട്ടികൾ വാക്സിനേഷൻ എടുക്കുന്നതിന് മാതാപിതാക്കളെ താൻ ശക്തമായി പ്രോത്സാഹിപ്പിക്കുമെന്ന് ജനറൽ പ്രാക്ടീഷണറും എഴുത്തുകാരനുമായ ഡോക്ടർ ഫിലിപ്പ കേയ് പറഞ്ഞു.

ആളുകൾ കോവിഡിൻെറ അപകടസാധ്യതയെകുറിച്ചാണ് ചിന്തിക്കുന്നത്. കുട്ടികളിൽ കോവിഡിൻെറ തോത് കുറവാണെങ്കിലും അത് അവരിൽ ദീർഘനാൾ നിലനിൽക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. കുട്ടികളിൽ ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണങ്ങളിൽ ഒന്ന് ക്ഷീണമാണ്.