ഷിബു മാത്യൂ
മടുത്തു!
ഇനി ജനങ്ങള്‍ ചിന്തിക്കും..
ഗവണ്‍മെന്റിന്റെ പരാജയം മറച്ചു വെയ്ക്കാനുള്ള തന്ത്രം മാത്രമാണ് സോളാര്‍ കേസിന്റെ ഉയിര്‍ത്തെഴുന്നേല്‌പ്പെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അഞ്ച് വര്‍ഷം.???
എല്ലാ അധികാരവും അവസരവും ഉണ്ടായിട്ടും എന്തുകൊണ്ട് ഈ ഗവണ്‍മെന്റ് എനിക്കെതിരെയും ഞങ്ങള്‍ക്കെതിരെയും നടപടിയെടുത്തില്ല. FIR എടുത്തിട്ടും അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന അവസരങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല.??
കാരണം തെളിവില്ല.!
തെരെഞ്ഞെടുപ്പുകാലത്ത് കേസ് CBI യ്ക്ക് വിട്ടു. ലക്ഷ്യം എന്താണ്??
പേടിയില്ല.
സംസ്ഥാന ഗവണ്‍മെന്റ് FIR എടുത്ത് നടപടിയെടുത്തപ്പോള്‍ ഏത് വിധത്തില്‍ അന്വേഷണത്തെ ഞങ്ങള്‍ നേരിട്ടോ അതേ ആത്മവിശ്വാസത്തോടും തന്റേടത്തോടും CBI അന്വേഷണത്തേയും നേരിടും.
ആരും വന്നോട്ടെ.. അന്വേഷിച്ചോട്ടെ..
ഇല്ലാത്ത കാര്യം ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ..??
ഞാന്‍ വിശ്വസിക്കുന്ന ഒരു തത്വമുണ്ട്. തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും. ശരി ചെയ്താല്‍ പേടിക്കാനില്ല. ഈ വിശ്വാസത്തിലാണ് എന്റെ ജീവിതം ഞാന്‍ ക്രമപ്പെടുത്തിയത്. ആ വിശ്വാസം ഇന്ന് വരെ വളരെ ശരിയായിട്ടുണ്ട്. സോളാര്‍ കേസ് വരെ.
മൂന്ന് DGP മാര്‍ മാറി മാറി അന്വേഷിച്ചു. അവര്‍ ഞങ്ങളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുക പോലും ചെയ്തില്ല.
മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറയന്നു.
1. ഹൈക്കോടതി വിധി സര്‍ക്കാരിനെധിരായപ്പോള്‍ എന്തുകൊണ്ട് അപ്പീലിന് പോയില്ല??
2. FIR ചുമത്തി അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതിന് നിയ്മപരമായ പിന്‍തുണ ലഭിച്ചിട്ടും മൂന്ന് DGP മാര്‍ അന്വേഷിച്ച് രണ്ട് കൊല്ലത്തിലേറെ സമയമെടുത്തിട്ടും ഒരു നടപടിയുമെടുക്കാത്തതെന്ത്?
അന്വേഷണങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ, സ്റ്റേ മേടിക്കുകയോെ ഞങ്ങള്‍ ചെയ്തിട്ടില്ല. പൂര്‍ണ്ണ സ്വാതന്ത്രം, അധികാരം എല്ലാം ഗവണ്‍മെന്റിനുണ്ടായിരുന്നു. എന്നിട്ടും എന്ത് ചെയ്തു. .?
അഞ്ചു കൊല്ലം കഴിയുമ്പോള്‍ ഗവണ്‍മെന്റിന് ഒന്നും ചെയ്യാതെ വരുന്ന അവസരത്തില്‍ അവര്‍ക്കൊരു രക്ഷ വേണം.
ഇതെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞ കാര്യങ്ങളാണ്.
മലയാളം യുകെ ന്യൂസ് ചോദിക്കുന്നതിതാണ്‍
ഈ തെരഞ്ഞെടുപ്പും സോളാറിന്റെ വഴിക്ക് നീങ്ങുമൊ??
ഇടതുപക്ഷത്തിലെ ഘടകകക്ഷികള്‍ ഒക്കെയും പിണറായിയുടെ ഒറ്റപ്പോക്കില്‍ അസ്വസ്തരാണ്. വേണ്ടത്ര ആലോചനകളും ചിന്തകളുമില്ലാതെ മുഖ്യന്‍ വിഡ്ഡിത്തരം മാത്രം കാട്ടിക്കൂട്ടുന്നു എന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം.
ഇപ്പോള്‍ പിണറായി വിയര്‍ക്കുകയാണ്. സോളാര്‍ പോലെ ഒരു തട്ടിക്കൂട്ട് കേസ് കാട്ടി ഒരു പാട് കാലം കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ തളയ്ക്കാന്‍ പിണറായിക്ക് കഴിയുമോ എന്ന് കേരളം ചോദിക്കുന്നു.
പ്രായം കവിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി വീണ്ടും ഒരു ജന നായകന്‍ ആകും എന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ കേരള രാഷ്ടീയത്തില്‍ ചര്‍ച്ചയാകുന്നത്.
ഇതൊക്കെ എങ്ങനെ ഇടതുപക്ഷം നേരിടും..?
Leave a Reply