മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചു. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും തിങ്കളാഴ്ച ചേർന്ന മുന്നണി യോഗത്തിൽ പെങ്കടുക്കാൻ ഇരുവരും തയാറായില്ല. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളാണ് നേതാക്കളുടെ ബഹിഷ്കരണത്തിന് കാരണം.
രാജ്യസഭ ഉപതെരഞ്ഞെടുപ്പിലെ വോെട്ടടുപ്പിന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നിയമസഭയിലെത്തിയെങ്കിലും പ്രതിപക്ഷ നേതാവിെൻറ ഒൗദ്യോഗിക വസതിയിൽ നടന്ന മുന്നണിയോഗത്തിൽനിന്ന് മാറിനിൽക്കുകയായിരുന്നു. സംസ്ഥാന കോൺഗ്രസിലെ പുതിയ നേതൃത്വം അവഗണിക്കുന്നതും അഭിപ്രായങ്ങൾക്ക് വിലകൽപിക്കാത്തതുമാണ് ഇരുനേതാക്കളുടെയും വിട്ടുനിൽക്കലിന് കാരണമെന്നറിയുന്നു.
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളിലെ അവഗണന, രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കണമെന്ന ആവശ്യത്തോടുള്ള അവഗണന, സംസ്ഥാന കോൺഗ്രസിനെ ചൊൽപ്പടിയിൽ കൊണ്ടുവരാനുള്ള കെ.സി. വേണുഗോപാലിെൻറ നീക്കങ്ങൾ എന്നിവയിലും മുതിർന്ന നേതാക്കൾക്ക് അസംതൃപ്തിയുണ്ട്. പാർട്ടി ഭാരവാഹികളെ തീരുമാനിച്ചപ്പോൾ ചിലതിൽ മാനദണ്ഡം നിർബന്ധിക്കുകയും ചിലതിൽ മാനദണ്ഡം പരിഗണിക്കാതിരിക്കുകയും െചയ്തത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാെണന്ന ആരോപണവും ഗ്രൂപ്പുകൾക്കുണ്ട്. പോഷകസംഘടനകളുടെ കാര്യത്തിലും സംഘടനാനേതൃത്വം തന്നിഷ്ടം നടപ്പാക്കുന്നെന്ന പരാതിയും അവർക്കുണ്ട്. അങ്ങനെയാെണങ്കിൽ മുന്നണികാര്യങ്ങൾകൂടി പുതിയ നേതൃത്വം ചെയ്യെട്ട എന്ന നിലപാടാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രധാന അജണ്ടകളൊന്നുമില്ലാത്തതിനാൽ എത്തില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് യോഗത്തിെൻറ തുടക്കത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിനാൽ ബാബു ദിവാകരൻ ഒഴികെ ആർ.എസ്.പി നേതാക്കളും ഇന്നലെ മുന്നണിയോഗത്തിനെത്തിയിരുന്നില്ല. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും മുന്നണിയോഗത്തിന് ഉണ്ടായിരുന്നില്ല.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സുധാകരനും യു.ഡി.എഫ് യോഗത്തിനെത്താതിരുന്നതിെൻറ കാരണം അവരെ ബന്ധെപ്പട്ട് അന്വേഷിക്കുമെന്ന് മുന്നണി യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്ത സമ്മേളനത്തിൽ കൺവീനർ എം.എം. ഹസൻ അറിയിച്ചു.
Leave a Reply