അപ്പച്ചൻ കണ്ണഞ്ചിറ
മിഡ്‌ലാൻഡ്‌സ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, പരോപകാരിയും, ജനസ്നേഹിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്‌ലാൻഡ്‌സിൽ തുടങ്ങി. യു കെ യിലെ ചടങ്ങുകളുടെ പ്രാരംഭമായി പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിക്കുകയും, പ്രാർത്ഥനകൾ നേരുകയും ചെയ്തിരുന്നു.
ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റും, മിഡാലാൻഡ്‌സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പ്രസ്റ്റണിലും, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്ടണിലും അനുസ്മരണ പരിപാടികളിൽ സംബന്ധിച്ചു. പ്രീയ നേതാവിന്റെ ഫോട്ടോക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
ബാൺസ്ലെയിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജുൽ രമണൻ, ജോയിന്റ് സെക്രട്ടറി വിനീത് മാത്യു, ഫെബിൻ ടോം, ട്രഷറർ ജെഫിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലായിലിന്റെ അധ്യക്ഷതയിൽ പ്രസ്റ്റണിൽ നടന്ന ചടങ്ങുകൾ ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് സെക്രട്ടറി ബേസിൽ കുര്യാക്കോസ്, സെക്രട്ടറി ഷിനാസ് ഷാജു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങുകൾക്ക് അബിൻ മാത്യു, അബി ജോസഫ്, ബെസ്റ്റിൻ സാബു, റൗഫ്, ബിജോ, ബേസിൽ എൽദോ, ജോർജി സി ആർ, സജി പാമ്പാടി, അജിസ് എന്നിവർ നേതൃത്വം നൽകി. പുതിയതായി രൂപീകരിച്ച പ്രസ്റ്റൻ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള ചുമതലാപത്രംഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവർ ചേർന്ന് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
നോർത്താംപ്ടണിൽ നടന്ന ചടങ്ങിൽ റീജിയൻ പ്രസിഡന്റ് ജോർജ് ജോൺ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അജിത് കുമാർ സി നായർ അനുസ്മരണ സന്ദേശം നൽകി. ചടങ്ങുകൾക്ക് റെജിസൻ, ബിജു നാലപ്പാട്ട്, ബിനു, ജേക്കബ് ജോർജ്, മർഫി, അഖിൽ രാജു, അജിൽ, ബിജു ബേബി എന്നിവർ നേതൃത്വം നൽകി.
ഉമ്മൻചാണ്ടിയുടെ സ്നേഹവും, സഹായവും നേരിൽ കൈപ്പറ്റിയവർ പങ്കുവെച്ച തങ്ങളുടെ അനുഭവ സാക്ഷ്യങ്ങൾ വേദിയെ ഈറനണിയിച്ചു.
ഓരോ പൊതുപ്രവർത്തകനും ഉമ്മൻചാണ്ടിയുടെ ജീവിതം മാതൃകയാക്കേണ്ടതും രാജ്യപുരോഗതിക്കും, ജനസേവനത്തിനും സമാനമായ വിശാല ചിന്താഗതിയും ദീർഘവീക്ഷണവും നേതാക്കളിൽ അനിവാര്യവുമാണെന്നും അനുസ്മരണ പ്രസംഗങ്ങളിൽ ഉയർന്നു കേട്ടു.
Leave a Reply