സർക്കാർ ആശുപത്രികളിലെ ഒപി ടിക്കറ്റുകൾ ദുരുപയോഗം ചെയ്തു മരുന്നു വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്നതു വ്യാപകമാകുന്നു. സർക്കാർ ആശുപത്രികളിലെത്തി ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണാതെ പോവുകയും ഈ ഒപി ടിക്കറ്റിൽ ലഹരിക്ക് കൂട്ടാകുന്ന നിയന്ത്രിത വിഭാഗത്തിലെ വേദന സംഹാരികൾ എഴുതിച്ചേർത്ത ശേഷം ആശുപത്രി പരിസരങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഒപി ടിക്കറ്റിൽ മരുന്നു എഴുതാൻ പ്രത്യേകം പരിശീലനം ലഭിച്ചവരെയാണ് നിയോഗിക്കുന്നത്. ‍

ഡോക്ടർമാർ എഴുതുന്ന ശൈലിയിലാണ് ഒപി ടിക്കറ്റിൽ മരുന്ന് എഴുതുന്നത്. ലഹരി മാഫിയകളുടെ ഈ കുറുക്കു വഴി ലഹരി ഉപയോഗിക്കുന്ന ചില യുവാക്കളും ഇപ്പോൾ പിന്തുടരുന്നുണ്ട്. ചില മെഡിക്കൽ ഷോപ്പുകളിൽ ഇത്തരക്കാർ നിത്യ സന്ദർശകരായതോടെ വേദന സംഹാരികൾ സ്റ്റോക്കില്ലെന്നു പറഞ്ഞ് ഇവരെ ഒഴിവാക്കുകയാണെന്നു മെഡിക്കൽ ഷോപ്പ് ഉടമകളും പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാൻ ഉപയോഗിക്കുന്നതാകട്ടെ ചെങ്കണ്ണ്, കണ്ണിലെ നിറവ്യത്യാസം, ചൊറിച്ചിൽ തുടങ്ങിയവയ്ക്കുള്ള തുള്ളിമരുന്ന്. രോഗികളിൽ പാർശ്വഫലം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർമാർ ഇത് ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ, കഞ്ചാവ്, ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ ഇഷ്ടമരുന്നായി ഇതു മാറി. വിലയും കുറവാണ്. ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാനാണ് ഇപ്പോൾ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.