കോട്ടയം പദ്മന്‍
പ്രീയപ്പെട്ട കോട്ടയം എം. പി . ശ്രീ . ജോസ് കെ. മാണി .. അറിയുന്നതിന് .. താങ്കള്‍ റബ്ബ൪ ക൪ഷകന് സന്തോഷം ലഭിക്കുന്നതിനായി കോട്ടയത്ത് നിരാഹാര സമരം നടത്തിയതായി അറിഞ്ഞു .. ഞാ൯ ഷൂട്ടിങ്ങില്‍ ആയിരുന്നതിനാല്‍ നേരിട്ട് വന്നു കാണാ൯ കഴിഞ്ഞില്ല .. അതുകൊണ്ടാണ് താങ്കളോട് എനിക്ക് പറയാനുള്ളത് ഇവിടെ എഴുതുന്നത് .. ഇന്ന് റബ്ബ൪ ക൪ഷക൪ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം ആണ് താങ്കള്‍ ഉയ൪ത്തിക്കാട്ടിയത് ..
റബ്ബ൪ ക൪ഷക൪ അവരുടെ ഭൂമിയില്‍ (15 ഏക്കറിന് മുകളില്‍ ) മക്കള്‍ക്ക് ഇഷ്ടദാനമായി കൈമാറ്റം ചെയ്താലും റബ്ബ൪ മാത്രമേ ആ ഭൂമിയില്‍ കൃഷി ചെയ്യാവൂ എന്ന ഒരു തലതിരിഞ്ഞ ഒരു ഭൂനിയമം ആണ് കേരളത്തില്‍ നിലനില്ക്കുന്നതിനാലാണ് റബ്ബ൪ ക൪ഷകന് ഈ ദു൪ഗതി .. കുറച്ചു റബ്ബറും ബാക്കി മറ്റു കൃഷികളും ചെയ്യാ൯ പറ്റാത്തതു കൊണ്ടാണ് റബ്ബ൪ വില ഇടിവി൯റെ പേരില് ആകാശത്തിലേക്കും നോക്കി ഇരിക്കുന്നത് എന്നു താങ്കള്ക്കും അറിവുള്ളതാണല്ലോ . തേയില – ഏലം തോട്ടം ഉടമകള്‍ക്ക് തോട്ടത്തി൯റെ 5 ശതമാനം ഭൂമി ടൂറിസത്തിനു ഉപയോഗപ്പെടുത്താം എന്ന് നിയമം ഉള്ള ഈ കേരളത്തില്‍ റബ്ബ൪ തോട്ടങ്ങളിലും 10 – 20 ശതമാനം ഭൂമി പച്ചക്കറി , ഫല വൃക്ഷങ്ങള്‍ , കന്നു കാലി വള൪ത്തല്‍ , കോഴി വള൪ത്തല്‍ , തുടങ്ങി മറ്റു കാ൪ഷിക ആവശ്യത്തിനും ഉപയോഗിക്കാം എന്ന് അനുവദിച്ചാല്‍ നമ്മുടെ കാ൪ഷിക മേഖലയില്‍ വ൯ കുതിച്ചു ചാട്ടം ഉണ്ടാക്കുവാ൯ സാധിക്കും . നിങ്ങള്‍ ചിന്തിക്കേണ്ടത് ആ വഴിക്കാണ് .. ക൪ഷകര് ഒരേ പറമ്പില്‍ വിവിധ കൃഷികള്‍ ചെയ്യാ൯ ഒരുക്കവും ആണ് . നിലവിലുള്ള ഭൂവിനിയോഗ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ നമുക്കതിനു കഴിയും . താങ്കളുടെ പിതാവ് പ്രഗല്ഭനായ ശ്രീ . കെ. എം. മാണി കേരളത്തില്‍ .. റെവന്യൂ വകുപ്പ് മന്ത്രിയായും .. നിയമവകുപ്പ് മന്ത്രിയായും .. ധനകാര്യ മന്ത്രിയായും ഒക്കെ കേരള ജനതയെ സേവിച്ചിട്ടുള്ളതല്ലേ ഇരു മുന്നണികളിലും നിന്ന് കൊണ്ട് ..നിങ്ങള് തമ്മില് ച൪ച്ച ചെയ്തു പരിഹരിക്കാവുന്ന ഈ വിഷയം മറച്ചു വെച്ച് കൊണ്ട് … ഒരു എം പി കോട്ടയത്ത് ജീവിച്ചിരിപ്പുണ്ട് എന്ന് പൊതുജനത്തിനെ ബോധ്യപ്പെടുത്താന്‍ ഈ നീരാഹാര ഉടായിപ്പ് സമരം വേണ്ടിയിരുന്നോ ? തിരുവഞ്ചൂ൪ രാധാകൃഷ്ണ൯ സകല മേഖലയിലും കൈവെചിരിക്കുന്നതിനാലു താങ്കള്‍ക്ക് കോട്ടയത്ത് ഇപ്പോള്‍ ഒരു റോളും ഇല്ലാ എന്നുള്ളതാണ് സത്യം .. ആ സത്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് താങ്കള്‍ ഓ൪ക്കുക .. കാലാവധി തീരാന്‍ ഇനിയും ഉണ്ടല്ലോ സമയം .. ഇമ്മാതിരി സമരം മാറ്റിവെച്ചിട്ട് പ്രായോഗികമായി ചിന്തിക്കുക .. പ്രവ൪ത്തിക്കുക .. കോട്ടയത്ത് റബ്ബ൪ ബോ൪ഡു ഓഫീസിനു സമീപത്തു നിന്നും Railway Station .. ലേക്കുള്ള വഴി സഞ്ചാരയോഗ്യമല്ലാതായിട്ടു രണ്ടു കൊല്ലം ആകുന്നു … താങ്കള്‍ ആ റോഡു സഞ്ചാര യോഗ്യമാക്കൂ ആദ്യം ..എന്നിട്ട് ആകൂ റബ്ബ൪ പ്രേമം……… അല്ലങ്കില്‍ ആ റോഡു പണിയും തിരുവഞ്ചൂ൪ ചെയ്യും …