തൊണ്ണൂറ്റി ഒന്നാമത് ഓസ്കര്‍ നിശയിൽ തിളങ്ങി ബ്രിട്ടീഷ്– അമേരിക്കന്‍ ചിത്രമായ ‘ബൊഹീമിയന്‍ റാപ്സഡി’. നാല് ഓസ്കര്‍ പുരസ്കാരം നേടിയാണ് ചിത്രം ഓസ്കർ വേദിയിൽ തിളങ്ങിയത്. നടൻ, ചിത്രസംയോജനം, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നീവിഭാഗങ്ങളിലാണ് നേട്ടം. റമി മാലെക്കിനാണ് മികച്ച നടനുള്ള പുരസ്കാരം. ദ ഫേവ്റിറ്റിലെ അഭിനയിത്തിന് മികച്ച നടിക്കുള്ള ഓസ്കര്‍ ഒലിവിയ കോള്‍മനാണ്.
‘ബ്ലാക് പാന്തര്‍’ മൂന്നും ‘റോമ’, ‘വൈസ്’ എന്നീ ചിത്രങ്ങള്‍ക്ക് രണ്ട് ഓസ്കറുകള്‍ വീതം. ബ്ലാക് പാന്തറിന് പുരസ്കാരം വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍, ഒറിജിനല്‍ സ്കോര്‍ വിഭാഗങ്ങളിലാണ്. മികച്ച വിദേശഭാഷാചിത്രം, ഛായാഗ്രഹണം എന്നിവയ്ക്കാണ് ‘റോമ’ പുരസ്കാരം നേടിയത്.
ചമയം, കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരം വൈസ് നേടി. സ്പൈഡര്‍ മാന്‍: ഇന്‍ടു ദ സ്പൈഡര്‍ വേര്‍സ് ആണ് അനിമേഷന്‍ സിനിമ. ഫസ്റ്റ് മാന്‍ മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള ഓസ്കര്‍ നേടി. ഉത്തര്‍പ്രദേശിലെ സ്ത്രീജീവിതം പ്രമേയമാക്കിയ ‘പീരിയഡ്: എന്‍ഡ് ഓഫ് സെന്‍ഡന്‍സ്’ മികച്ച ഹ്രസ്വഡോക്യുമെന്‍ററിയായി. 1989 ന് ശേഷം ആദ്യമായി അവതാരകനോ അവതാരികയോ ഇല്ലാത്ത ഓസ്കര്‍ എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.
മികച്ച നടന്‍: റമി മാലെക് (ബൊഹീമിയന്‍ റാപ്സഡി)
മികച്ച നടി: ഒലിവിയ കോള്‍മന് (ചിത്രം: ദ ഫേവ്റിറ്റ്)
മികച്ച സഹനടന്‍: മഹേര്‍ഷല അലി (ഗ്രീന്‍ ബുക്ക്)
മികച്ച സഹനടി റെജീന കിങ് (ചിത്രം: ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്)
മികച്ച ഡോക്യുമെന്ററി(ഫീച്ചര്‍): ഫ്രീ സോളോ
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: സ്പൈഡര്‍ മാന്‍: ഇന്‍ടു ദ സ്പൈഡര്‍ വേര്‍സ്
മികച്ച ചമയം,കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരം വൈസ് എന്ന ചിത്രത്തിന്
വസ്ത്രാലങ്കാരം: ബ്ലാക് പാന്തര്‍(റൂത്ത്.ഇ.കാര്‍ട്ടര്‍)
ഛായാഗ്രഹണം: അല്‍ഫോന്‍സോ ക്വാറണ്‍ (ചിത്രം: റോമ)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: ഹന്ന ബീച്ച്ലര്‍.ജേ ഹാര്‍ട്ട്(ബ്ലാക് പാന്തര്‍)
ശബ്ദലേഖനം: ജോണ്‍വാര്‍ഹെസ്റ്റ്,നിന ഹാര്‍ട്ട് സ്റ്റോണ്‍(ബൊഹീമിയന്‍ റാപ്സൊദി)
വിദേശഭാഷാചിത്രം: റോമ (മെക്സിക്കോ)
ആനിമേറ്റഡ് ഷോട്ട് ഫിലിം: ബാവോ
ഹ്രസ്വ ഡോക്യുമെന്ററി: പീരിയഡ്: എന്‍ഡ് ഓഫ് സെന്‍ഡന്‍സ്
Leave a Reply