ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിക്കരുതെന്ന് നടന്‍ ഫഹദ് ഫാസിലിനെ വിലക്കി ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്കി ഫിയോക്ക് രംഗത്തെത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്തും പിന്നീടുമായി മൂന്ന് ചിത്രങ്ങളാണ് ഈ സമയത്തിനുള്ളില്‍ ഒടിടി പ്ലാറ്റ് ഫോമിലെത്തിയത്.

മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തീയ്യേറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് ഫിയോക്ക് താരത്തിന് മുന്നറിയിപ്പ് നല്‍കുന്നു. ഫഹദ് ഫാസിലുമായി നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു തീരുമാനത്തില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ താരം പ്രതികരിച്ചിട്ടില്ല.