ഇംഗ്ലണ്ടിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മാര്‍പാപ്പ മൈനര്‍ ബസലിക്ക പദവി നല്‍കി. ചരിത്രപ്രധാനങ്ങളായ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ക്കാണ് സാധാരണ ഈ വിശിഷ്ട പദവി നല്‍കുന്നത്.തിരു കുടുംബത്തിന്റെ തിരുന്നാള്‍ ദിനമായ ഡിസംബര്‍ 27ന്, ബഷപ്പ് അലന്‍ ഹോപ്‌സ്, ഇംഗ്ലണ്ടിന്റെ നസ്രേത്ത് എന്നറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മൈനര്‍ ബസലിക്ക പദവി നല്‍കി കൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പ്പന വായിച്ചു.

ഇംഗ്ലണ്ടിലെ നവോത്ഥാന കാലത്ത് നശിപ്പിക്കപ്പെട്ട വാല്‍സിംഹാം ദേവാലയത്തില്‍, പടിപടിയായുള്ള പുനര്‍നിര്‍മ്മാണ പ്രക്രിയയിലെ വളരെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണിതെന്ന് ബഷപ്പ് തുടര്‍ന്നു പറഞ്ഞു. ഈ ദേവാലയത്തിലെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ സാക്ഷ്യത്തിന്റെ അംഗീകാരമാണ് ഇപ്പോള്‍ റോമില്‍ നിന്നും ലഭിച്ചിരിക്കുന്ന മൈനര്‍ ബസലിക്ക പദവി.

walsingham church

 
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പ ദവി പ്രത്യേകമായും ഒരു അനുഗ്രഹമാണ്. ദേവാലയത്തിന്റെ റെക്ടറായ മോണ്‍.ജോണ്‍ ആര്‍മിറ്റാഷിന്റെ നേതൃത്വത്തില്‍, കുരിശുപള്ളിയുടെ നവീകരണത്തിനു വേണ്ട പദ്ധതികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വര്‍ഷം തോറും കൂടി വരുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കലും പ്രാര്‍ത്ഥനാലയം നവീകരിക്കലുമാണ് ലക്ഷ്യമിടുന്നത്.

പിതാവിന്റെ പ്രത്യേക പരിഗണന ലഭിച്ച ദേവാലയത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്, കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭ്യമാകുമെന്ന് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

‘ഇവിടെ സേവനം ചെയ്യുന്ന നാട്ടുകാരുടെയും, ഇവിടെ വന്നു പോകുന്ന തീര്‍ത്ഥാടകരുടെയും, ഭക്തിയുടെ അംഗീകാരമാണ് നമ്മുടെ ദേവാലയത്തിന് ലഭിച്ചിരിക്കുന്നത്’ നോര്‍വിച്ച് ബിഷപ്പ് ഗ്രഹാം ജെയിംസ് പറയുന്നു. ‘9 വര്‍ഷങ്ങള്‍ക്ക് മുമ്പ് BBC നടത്തിയ ഒരു സര്‍വ്വേ പ്രകാരം, ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായിരുന്ന വാല്‍സിംഹാം. ഇപ്പോള്‍ പിതാവിന്റെ അംഗീകാരം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. ആഗ്ലിക്കന്‍സും കത്തോലിക്കരും ഒരേ മനസ്സോടെ വാല്‍സിംഹാമിലെത്തുന്നു. മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ നസ്രത്തില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങളിലും വര്‍ദ്ധനയുണ്ടാകാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.’

SAMSUNG CAMERA PICTURES
11ാം നൂറ്റാണ്ടില്‍ മരിയഭക്തയായിരുന്ന പ്രഭ്വി റിച്ചല്‍ ഡിസ്ഡി ഫെവെച്ച്, കന്യകാമറിയത്തിനു വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യുവാന്‍ തനിക്ക് അനുഗ്രഹമുണ്ടാകാനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. കന്യകാ മേരി അവര്‍ക്ക് പ്രത്യക്ഷയായി, നസ്രത്തില്‍ ഗബ്രിയല്‍ ദൈവദൂതന്‍ തനിക്ക് പ്രത്യക്ഷപ്പെട്ട് യേശുവിന് താന്‍ ജന്മം കൊടുക്കുമെന്നുള്ള വാര്‍ത്ത അറിയിച്ച സ്ഥലം പ്രഭ്വിയെ കാണിച്ചു കൊടുത്തു. വാല്‍സിംഹാമില്‍ അതിന്റെ ഓര്‍മ്മയ്ക്കായി ഒരു ദേവാലയം പൂര്‍ത്തിയാക്കുവാന്‍ അവരോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് വാല്‍സിംഹാമില്‍ നസ്രത്ത് രൂപമെടുത്തത്.

തിരുസഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍, ബ്രിട്ടനില്‍ ഇതേ വരെ, മൂന്നു മൈനര്‍ ബസലിക്ക മാത്രമേ സ്ഥാപിക്കപ്പെട്ടിട്ടുള്ളു. അവ, മാഞ്ചസ്റ്ററിലെ കോര്‍പ്പസ് ക്രിസ്റ്റി, സോമര്‍സെറ്റിലെ ഡൗണ്‍സൈഡ് ആബി, ബിര്‍മിംഗ്ഹാമിലെ സെന്റ് ‘കാഡ്‌സ് കത്തീഡ്രല്‍ എന്നിവയാണ്. 1941ന് ശേഷം മൈനര്‍ ബസിലിക്ക പദവി ലഭിക്കുന്ന ആദ്യ ദേവാലയമാണ്. വാല്‍സിംഹാമിലേത്.

ബര്‍മിംഗ്ഹാം അതിരൂപതയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഇപ്പോള്‍ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാമിലേക്ക് തീര്‍ഥാടനം നടത്താറുണ്ട്.