ഇന്ത്യയില്‍ 24 മണിക്കൂറില്‍ 48,916 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 757 മരണവും. ഇതുവരെ 13,36,861 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരമാണിത്. 31,358 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. രോഗമുക്തി നിരക്ക് 63.53 ശതമാനമാണ്. പോസിറ്റീവ് കേസ് നിരക്ക് 11.62 ശതമാനവും. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചത് – 4,20,898 സാമ്പിളുകള്‍. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കോവിഡ് കേസുകള്‍ 45,000 കടന്നിരിക്കുന്നത്. 8,49,431 പേർ രോഗമുക്തി നേടി. 4,56,071 പേർ ചികിത്സയിൽ തുടരുന്നു.

മഹാരാഷ്ട്രയിൽ 3,57,117 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 13132 പേർ മരിച്ചു. 1,99,967 പേർക്ക് രോഗം ഭേദമായി. 1,44,018 പേർ ചികിത്സയിൽ തുടരുന്നു.

തമിഴ് നാട്ടിൽ കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിനടുത്തെത്തി. 1,99,749 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3320 പേർ മരിച്ചു. 1,43,297 പേർക്ക് രോഗം ഭേദമായി. 53,132 പേർ ചികിത്സയിൽ തുടരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡൽഹിയിൽ 1,28,289 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3777 പേർ മരിച്ചു. 1,10,931 പേർക്ക് രോഗം ഭേദമായി. 13,681 പേർ ചികിത്സയിൽ തുടരുന്നു.

53,545 കേസുകൾ സ്ഥിരീകരിച്ച ഗുജറാത്തിൽ 2278 പേരാണ് മരിച്ചത്. 85870 കേസുകൾ വന്ന കർണാടകയിൽ മരണം 1724 ആയി. 60771 കേസുകൾ വന്ന ഉത്തർപ്രദേശിൽ 1348 പേരും 53971 കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചിമ ബംഗാളിൽ 1290 പേരും ഇതുവരെ മരിച്ചു.