സർക്കാർ അനുവദിച്ച സമയം അവസാനിക്കുന്നു. ഫ്ലാറ്റ് ഉടമകൾക്ക് വരുന്ന ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. വർഷങ്ങളായി താമസിക്കുന്ന ഇടങ്ങളിൽ നിന്ന് എല്ലാം വാരിപ്പെറുക്കി മാറണം. അൻപതിൽ താഴെ കുടുംബങ്ങൾ മാത്രം ആണ് ഇതുവരെ ഫ്ലാറ്റുകൾ ഒഴിഞ്ഞിരിക്കുന്നത്.താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യതിയും നാളെ വിച്ഛേദിക്കും. ഭൂരിപക്ഷം താമസക്കാരും വീട്ടുസാധനങ്ങൾ പോലും ഇതുവരെ മാറ്റിതീർന്നിട്ടില്ല. താൽക്കാലിക പുനരധിവാസം അവശ്യമുള്ളവർ ആണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
പലർക്കും ഇപ്പോഴും താമസ സൗകര്യം ലഭിച്ചിട്ടില്ല. കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിൽ ആണ് ഓരോ കുടുംബവും. പല ഫ്ളാറ്റുകളിലും പകുതി സാധങ്ങൾ പോലും മാറ്റി തുടങ്ങിയിട്ടില്ല. വിലകൂടിയ ഇലക്ട്രോണിക് ഉപകാരങ്ങളും, കട്ടിലും, കിടക്കയുമൊക്കെ കേടുപാടുകൾ കൂടാതെ പാക്ക് ചെയ്തു മാറ്റുന്നതിനുള്ള കഷ്ടപ്പാട് തുടരുകയാണ്.
നാളെ വൈകീട്ടോടെ 4 ഫ്ലാറ്റുകളിലും താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. ഇതോടെ ലിഫ്റ്റുകൾ അടക്കം ഒന്നും പ്രവർത്തിക്കില്ല. മുകളിലെ നിലകളിൽ നിന്ന് സാധനങ്ങൾ താഴെ ഇറക്കുന്നത് ദുഷ്കരമാകും.
ഒഴിയാം എന്ന് സമ്മതിച്ചതാണെന്നും സർക്കാർ മാനുഷിക പരിഗണന നൽകണം എന്നുമാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്. അതിനിടെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിൽ കൂടുതൽ പരിസരവാസികൾ ആശങ്ക അറിയിച്ചു. ഇവർ പ്രതിഷേധസൂചകമായി ഇന്ന് വൈകീട്ട് ആൽഫാ സെറിൻ ഫ്ലാറ്റിനു മുന്നിൽ ഒത്തുചേരും. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.
Leave a Reply