തിരുവനന്തപുരം∙ സിപിഎം യുവനേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി.ബിജു (43) അന്തരിച്ചു. കോവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഒക്ടോബർ 21നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.

പത്തു ദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രോഗം ബാധിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ തുടർന്നു. പ്രമേഹവും രക്തസമ്മർദവും കൂടുതലായിരുന്നു. വൃക്കകൾ തകരാറിലായതിനെത്തുടർന്ന് ഡയാലിസിസിനു വിധേയനാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മറ്റി അംഗമാണ്. തിരുവനന്തപുരം കാരേറ്റിനടുത്ത് മേലാറ്റുകുഴിയിലാണ് ബിജുവിന്റെ വീട്. മികച്ച സംഘാടകനെന്ന് പേരെടുത്തയാളാണ് പി.ബിജു. എൽഎൽബി, ജേണലിസം ബിരുദധാരിയാണ്. സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.