പ്രമുഖ താരനിരകൾ ഒന്നിക്കുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാല് ചിത്രങ്ങളാണ് പാവ കഥൈകളിൽ ഒരുങ്ങുന്നത്. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ തുടങ്ങിയവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് പാവ കഥൈകളിൽ ഉള്ളത്.

കാളിദാസ് ജയറാം, സായി പല്ലവി, പ്രകാശ് രാജ്, അഞ്‌ജലി, ഗൗതം മേനോൻ, കല്‍ക്കി കേക്‌ലായ്, സിമ്രാൻ, സിമ്രാൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സങ്കീർണമായ മാനുഷീക ബന്ധങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന.

അതേസമയം ‘പാവ കഥൈകൾ’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്ലികസ് പ്രഖ്യാപിച്ച രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ. നവരസങ്ങളെയോ വികാരങ്ങളെയോ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് നവരസ. സൂര്യ, രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് നവരസയിൽ വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ എന്നിവരും നവരസയിൽ ഉണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.