ശക്തമായ മഴയിലും പ്രളയത്തിലും പകച്ച് പാകിസ്താൻ. മഴക്കെടുതിയിൽ മരണ സംഖ്യ ഉയർന്നതിനെ തുടർന്ന് പാകിസ്താനിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ 937 പേരാണ് പ്രളയത്തിൽ മരിച്ചത്.

മഴ തുടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഈ മാസം മാത്രം രാജ്യത്ത് 166.8 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ശരാശരിയേക്കാൾ 44 മില്ലീ ലിറ്റർ അധിക മഴയാണ് ഈ മാസം ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽപ്പെട്ട് ഏറ്റവും കൂടുതൽ പേർ മരിച്ചിട്ടുള്ള സിന്ധ് പ്രവിശ്യയിലാണ്. ജൂൺ മുതൽ 306 പേരാണ് മരിച്ചത്. ബലൂചിസ്ഥാനിൽ 234 പേരും മഴക്കെടുതിയിൽ നശിച്ചു. ഖൈബർ പക്തുൻക്വയിൽ മഴയെ തുടർന്നുള്ള 185 മരണങ്ങളും, പഞ്ചാബ് പ്രവിശ്യയിൽ 165 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 30 മില്യൺ ആളുകൾക്ക് മഴയിലും പ്രളയത്തിലും വീടുകൾ നഷ്ടമായി.

2010ലെ സമാന സാഹചര്യമാണ് രാജ്യത്ത് നിലവിൽ എന്നാണ് ഭരണകൂടം പറയുന്നത്. ഈ സാഹചര്യത്തിൽ പ്രളയം നേരിടാൻ പാക് പ്രധാനമന്ത്രി ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.