പാകിസ്താനില്‍ ട്രെയിന് തീപിടിച്ച് 73 പേര്‍ കൊല്ലപ്പെട്ടു. യാത്രക്കാര്‍ പ്രഭാതഭക്ഷണം പാചകം ചെയ്യാന്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിക്കുകയും ട്രെയിനിലേക്ക് തീ പടരുകയുമായിരുന്നു. പഞ്ചാബ് പ്രവിശ്യയുടെ തെക്ക് റഹിം യാര്‍ ഖാന്‍ പട്ടണത്തിനടുത്തായിരുന്നു അപകടം. മരണപ്പെട്ടവരിലേറെയും രക്ഷപ്പെടുന്നതിനായി ട്രെയിനില്‍ നിന്ന് ചാടിയവരാണ്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും 15 പേര്‍ക്ക് പരിക്കേറ്റതായും ജില്ലാ റെസ്‌ക്യൂ സര്‍വീസ് മേധാവി ബാകിര്‍ ഹുസൈന്‍ പറഞ്ഞു. ട്രെയിനിന്റെ മൂന്ന് ബോഗികളാണ് തീപിടുത്തത്തില്‍ തകര്‍ന്നതെന്ന് ജില്ലാ പോലീസ് മേധാവി അമീര്‍ തൈമൂര്‍ പാക് ഖാന്‍ ജിയോ ടെലിവിഷനോട് പറഞ്ഞു.
റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പ്രതികരിച്ചത്, രണ്ട് പാചക സ്റ്റൗവുകളാണ് ഉണ്ടായിരുന്നത്. അവര്‍ പാചകം ചെയ്യുകയായിരുന്നു, പാചകത്തിന് കൊണ്ടുവന്ന എണ്ണ തീപ്പിടുത്തിന് കൂടുതല്‍ എളുപ്പമാക്കി. ദീര്‍ഘദൂര യാത്രകളില്‍ ഭക്ഷണം തയ്യാറാക്കുന്നതിനായി ആളുകള്‍ ട്രെയിനുകളില്‍ സ്റ്റൗ കൊണ്ടുവരുന്നത് സ്ഥിരം പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു.
Leave a Reply