പൈലറ്റാകണമെന്ന് ആഗ്രഹിച്ചു. പക്ഷേ ആയത് പോപ്കോൺ വിൽപ്പനക്കാരൻ. എന്നാൽ കുട്ടിക്കാലം മുതൽ കണ്ട ആകാശസ്വപ്നങ്ങൾ പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് ഫയാസ് ഉപേക്ഷിച്ചില്ല. സ്വന്തമായി വിമാനം നിർമിച്ച് പറത്താൻ കൊതിച്ചു.

പോപ്കോൺ വിറ്റുകിട്ടുന്ന തുകയിൽ നിന്ന് വിമാനം നിർമിക്കാൻ തുടങ്ങി. ക്ഷെ, പൊലീസ് എത്തി വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് തടസപ്പെടുത്തി. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്.

30 വയസ്സുകാരന്‍ മുഹമ്മദ് ഫയാസിന്‍റെ കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമാണ് വിമാനം പറത്തുക എന്നുള്ളത്. പക്ഷെ, സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ ദാരിദ്ര്യം അദ്ദേഹത്തെ അനുവദിച്ചില്ല. പഠനം പാതിവഴിയില്‍ നിര്‍ത്തിയിട്ടും വിമാനം പറത്താനുള്ള ആഗ്രഹം ഫയാസിന്‍റെ മനസ്സില്‍ തന്നെ നിന്നു.

വിമാനം നിര്‍മ്മിക്കാനായി ഫയാസിനു ചെലവായത് 90,000 രൂപയാണ്. പോപ്കോണ്‍ വിറ്റ് നേടിയ പണം കൂടാതെ, ലോണെടുത്തതും, സ്ഥലം വിറ്റതുമെല്ലാം ഇതില്‍ പെടുന്നുണ്ട്. വിമാനമുണ്ടാക്കുന്നതിനായി പണം കണ്ടെത്താന്‍ രാവിലെ പോപ്കോണ്‍ വില്‍ക്കുന്നതിനൊപ്പം രാത്രിയില്‍ വാച്ച്മാനായി ജോലി നോക്കുക കൂടി ചെയ്തു ഫയാസ്.

ഒരു വർഷമെടുത്തു ഈ വിമാനം നിർമിക്കാൻ. പുറത്തുനിന്ന് യാതൊരു സാങ്കേതിക സഹായവും ഫയാസ് നേടിയിട്ടില്ല, റക്കുന്നതെങ്ങനെ, വായു മര്‍ദ്ദം എന്നിവയെ കുറിച്ചെല്ലാം സ്വന്തമായി നേടിയെടുത്ത അറിവുപയോഗിച്ചായിരുന്നു വിമാന നിര്‍മ്മാണം. മാത്രവുമല്ല, വിമാനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയുന്നതിനായി, നാഷണല്‍ ജ്യോഗ്രഫിക് ചാനലുകളില്‍ ‘എയര്‍ ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ഷോ’ കാണുന്നുമുണ്ടായിരുന്നു ഫയാസ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാർച്ച് 23നാണ് വിമാനത്തിന്റെ ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നത്. പക്ഷേ കൃത്യമായ ഗൈഡൻസോടെ ഫയാസ് ഇത് ചെയ്യട്ടെ എന്ന നിലപാടിലാണഅ പൊലീസ്.