പൊക്കമില്ലായ്മ അലങ്കാരമാക്കിയ താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലാത്ത പക്രു ചെന്നെത്തിയത് പൊക്കമുള്ളവര്‍ക്കു പോലും പറ്റാത്ത ഉയരങ്ങളിലാണ്. 2006ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയകുമാര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വരികയായിരുന്നു. എന്നാല്‍ താന്‍ ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞതായും ഗിന്നസ് പക്രു പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി. ഇതിനിടയില്‍ പല പ്രശ്നങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നപ്പോഴും ഭാര്യയുടെ ധൈര്യം എനിക്കു തുണയായി. അവര്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഒക്കെ ഇപ്പോള്‍ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെയൊന്നാണ് എന്റെ ഭാര്യയുടെ വസ്ത്രാലങ്കാര കട. അതുവഴി കുടുംബത്തിനും അവര്‍ കൈത്താങ്ങുന്നുവെന്നും പക്രു പറഞ്ഞു. ഭാര്യയും മകള്‍ ദീപ്ത കീര്‍ത്തിയും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അജയകുമാര്‍ എന്ന ഗിന്നസ് പക്രു പറയുന്നു.