ജോസ് ടോം                                               മാണി സി കാപ്പൻ                                എൻ ഹരി

51194                                                                       54137                                                        18044

40.01%                                                                    42.31%                                                          14.10

09:15 ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 162 വോട്ടിനു മുൻപിൽ 

രാമപുരം പഞ്ചായത്തിൽ ഇനി ഏഴു ബൂത്തുകൾ ബാക്കി

09:35 വോട്ട് എണ്ണൽ കേന്ദ്രങ്ങൾ കാലതാമസം നേരിടുന്നു

09:38 രാമപുരം പഞ്ചായത്തു പൂര്ണ്ണമായി മാണി സി കാപ്പൻ 751 വോട്ടിനു മുൻപിൽ

 09:40 കടനാട്‌ പഞ്ചായത്തു എണ്ണിത്തുടങ്ങി  

രാമപുരത്തു പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല ജോസ് ടോം

ആശങ്കയില്ലാന്നു എംപി തോമസ് ചാഴികാടൻ

09:49 മൂന്നാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 757 വോട്ടിനു മുൻപിൽ

09:54  മാണി സി കാപ്പൻ 1570 വോട്ടിനു മുൻപിൽ

ജോസ് ടോം സ്ഥാനാർഥി ജോസ് കെ മാണിയുമായി കെ എം മാണിയുടെ വീട്ടിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തുന്നു

കേരള കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ മ്ലാനത

10: 00 മാണി സി കാപ്പൻ ആദ്യ മുന്ന് പഞ്ചായത്തുകളിലും മുൻപിൽ ലീഡ് 2181

2016 യിൽ കെ എം മണിക്ക് 305 വോട്ടിന്റെ ലീഡ് കിട്ടിയ പഞ്ചായത്തു

ലോകസഭാ ഇലക്ഷനിൽ യുഡിഎഫിനും ചാഴിക്കാടനും 4500 വോട്ടിന്റെ പരിപക്ഷം കിട്ടിയ പഞ്ചായത്തുകൾ

10: 02 കാപ്പന്റെ ലീഡ് 2231 കടന്നു വോട്ട് എണ്ണൽ നാലാം റൗണ്ട് കഴിഞ്ഞു

യുഡിഎഫ് കേന്ദ്രങ്ങളിൽ അങ്കലാപ്പ്, പരാജയം മണക്കുന്നു

10:11 മാണി സി കാപ്പന്റെ ലീഡ് രാമപുരം, കടനാട്‌, മേലുകാവ്,എണ്ണിക്കഴിഞ്ഞു മുന്നിലവ്, തലനാട് എണ്ണുന്നു 3000 ലീഡ് കഴിഞ്ഞു

യുഡിഫിന്റെ ഉറച്ച കോട്ടയിൽ എൽഡിഎഫിന് മുന്നേറ്റം. രാമപുരം പഞ്ചായത്തില്‍ മാണി സി.കാപ്പന് 700 വോട്ടിന്റെ ലീഡ് നേടി. കടനാട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുകയാണ്.പോസ്റ്റല്‍ വോട്ടില്‍ തുല്യമായിരുന്നു ഇരുമുന്നണികളും. എന്നാൽ സര്‍വീസ് വോട്ടില്‍ കാപ്പന്‍ മുന്നിട്ട് നിന്നു.

രാമപുരത്ത് ആകെ 22 ബൂത്തുകളാണ് ഉള്ളത്. രാമപുരത്ത് യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി മുന്നിട്ട് നിന്നിരുന്നു.

10:20 ഞെട്ടിച്ചു കാപ്പന്റെ കുതിപ്പ് 3108 , 40 % വോട്ടുകൾ എണ്ണിക്കഴിഞ്ഞു

ബിജെപി വോട്ടുകൾ എൽഡിഫ് മറിച്ചു എന്ന് ആക്ഷേപം ഉന്നയിച്ചു ലീഗ് നേതാക്കൾ

10:30 എൽഡിഎഫ് സ്ഥാനാർഥി കാപ്പൻ മുന്നിൽ ഒന്ന് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3208 വോട്ടിനു മുൻപിൽ

വിജയം സുനിശ്ചിതം, പൂരിപക്ഷം 10000 കടക്കുമെന്ന് കാപ്പൻ

വോട്ട് ചോർന്നിട്ടില്ലന്നു എൻ ഹരി

10:40 അഞ്ചാം റൗണ്ട് വോട്ട് എണ്ണിക്കഴിയുമ്പോൾ 3299 വോട്ടിന്റെ ലീഡ്

ഭരണങ്ങാന  എണ്ണിത്തുടങ്ങുന്നു യുഡിഫ് പ്രതീക്ഷിക്കുന്നു പഞ്ചായത്തുകൾ

പ്രതീക്ഷിച്ച മുന്നേറ്റമെന്നു എൻസിപി മന്ത്രി ശശിധരൻ

മന്ത്രി സ്ഥാനം മാറുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല

10:45 കുതിച്ചുയരുന്നു ലീഡ് മാണി സി കാപ്പന്റെ ലീഡ് 3500 കഴിഞ്ഞു

ഭരണങ്ങാനവും യുഡിഎഫിനെ കൈവിടുന്നു

കരൂർ പഞ്ചായത്തിൽ എണ്ണിത്തുടങ്ങി, കെ എം മണിക്ക് ഏറ്റവും കൂടുതൽ പൂരിപക്ഷം കിട്ടിയ പഞ്ചായത്തുകൾ ഒന്ന്

10:51 കരൂർ പഞ്ചായത്തു എണ്ണുമ്പോൾ കാപ്പൻ ലീഡ് ഉയർത്തുന്നു നാലായിരം കഴിഞ്ഞു 4106 വോട്ടിന്റെ പൂരിപക്ഷം

ലോകസഭയിലേക്കു ചാഴിക്കാടന് 4500 വോട്ടിന്റെ പൂരിപക്ഷം നൽകിയ പഞ്ചായത്ത്

ഇനി മുത്തോലി പാലാ നഗരസഭാ മീനച്ചിൽ കൊഴുവനാൽ എലിക്കുളം പഞ്ചായത്തുകൾ

11:10 കാപ്പന്റെ മുന്നേറ്റം 4500 കഴിഞ്ഞു 

കെ മാണിയുടെ ശക്തമായ കോട്ടകൾ മാണി സി കാപ്പന് മുൻപിൽ വീഴുന്നു

പാലാ നഗരസഭാ മാണി സി കാപ്പനൊപ്പം നിൽക്കുമെന്ന് എൽഡിഫ് പ്രതീക്ഷ

യുഡിഎഫ് ശക്തികേന്ദ്രമായ കരൂരും ചോരുന്നു

കേരള കോൺഗ്രസ്സിനുള്ളിലെ പടലപ്പിണക്കങ്ങളെ പഴിച്ചു കോൺഗ്രസ്സ് നേതാക്കൾ

ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കി തോമസ് ചാഴിക്കാടന്റെ വാക്കുകൾ

11:40 മുത്തോലിയിൽ 516 വോട്ടിന്റെ ലീഡ് ജോസ് ടോമിന്, കാപ്പന്റെ ലീഡ് 3724 വോട്ട് ആയി കുറഞ്ഞു

ജോസ് കെ മണിയോടുള്ള എതിർപ്പ് പ്രതിഫലിച്ചു കാപ്പന്റെ വാക്കുകൾ

11:50 എണ്ണുന്നത് ജോസ് ടോമിന്റെ സ്വന്തം മീനച്ചിൽ പഞ്ചായത്ത് ഒപ്പം കൊഴുവനാലും, കാപ്പന്റെ ലീഡ് 4296  

12:16 ഇനി രണ്ടു റൗണ്ടുകളായി 22 ബൂത്തുകൾ മാത്രം, മാണി സി കാപ്പന്റെ പൂരിപക്ഷം 3027

പാലാ യുഡിഫ് കൈവിട്ടു കഴിഞ്ഞു ജയം ഉറപ്പിച്ചു കാപ്പൻ, കാപ്പൻ വോട്ട് എന്നാൽകേന്ദ്രത്തിലേക്ക്.

എൽഡിഫ് കെഎം മാണിയുടെ വീടിനു മുൻപിൽ നടത്തിയ പ്രകടത്തിൽ നേരിയ സംഘർഷം