പാലക്കാട് ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ആണ് പൊടുന്നനെ കുഴഞ്ഞു വീണ മരണപ്പെട്ടത്.

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യയ്ക്ക് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റാപ്പിഡ് ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആണ്. ഭര്‍ത്താവ്: ഷിബു, മക്കള്‍: ആല്‍ബിന്‍ (10), മെല്‍ബിന്‍ (8). രമ്യയുടെ വിയോഗത്തില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. രമ്യ ഷിബുവിന്റെ ആകസ്മിക നിര്യാണത്തില്‍ യുഎന്‍എ കുടുംബം അനുശോചിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.