ആലപ്പുഴയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ വെളിപ്പെടുത്തലുമായി പല്ലശേരി. ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ എന്നു പറഞ്ഞാണ് അവിടെ നടന്നുവെന്ന് പറയപ്പെടുന്ന പീഡനത്തിന്റെ കഥ പല്ലിശേരി പറയുന്നത്.താങ്കള്‍ എഴുതുന്നതുപോലെയല്ല കാര്യങ്ങള്‍. അതിലും ഗുരുതരമായിരുന്നു. സംഭവം നടന്ന ദിസവം നടി ലഹരി ഉപയോഗിച്ചിരുന്നതായും മുറി പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ലെന്നുമാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.നടിയുടെ മുറിയിലെക്ക് ആഹാര സാധനങ്ങളും മറ്റും കൊണ്ടു കൊടുത്തത് പ്രതിസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരനാണ്. ചെറുപ്പക്കാരനെ പ്രചോദിപ്പിക്കുന്ന ചില സംഭവങ്ങള്‍ നടന്നിരുന്നു എന്നും അതു തെറ്റിദ്ധരിച്ചാണ് ചെറുപ്പക്കാരന്‍ ഇത്തരമൊരു പീഡനത്തിന് മുതിര്‍ന്നതു പോലും!-പല്ലിശേരി എഴുതുന്നു.
നടി അറിയാതെ തന്നെ പീഡനം നടന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതെല്ലാം ഒതുക്കിത്തീര്‍ത്ത് ചെറിയ കുറ്റത്തിന് മഹസ്സര്‍ തയ്യാറാക്കുകയായിരുന്നു. ചെറുപ്പക്കാരനെ ശരിക്കും ചോദ്യം ചെയ്താല്‍ മറച്ചുവച്ചിരിക്കുന്ന പല സത്യങ്ങളും വെളിച്ചത്തു വരും എന്നതാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. സത്യാവസ്ഥ ശരിക്കും പറയാന്‍ കഴിയുന്നവര്‍ ചെറുപ്പക്കാരനും നടിയുമാണ്. അവിടെ എന്തുതന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും നടിയുടെ മൊഴി എന്തായാലും അതിനാണ് വില. അതുകൊണ്ട് ഇതൊക്കെ അന്വേഷിക്കേണ്ടത് പൊലീസുക്കാരുടെ ചുമതലയാണ്.
സത്യം മറ്റൊന്നാണെങ്കില്‍ ആ ചെറുപ്പക്കാരന്‍ തന്നെ പിന്നീട് പറയുമായിരിക്കും. ഒരു സംശയം അബോധാവസ്ഥയിലായിരുന്ന നടിയുടെ രഹസ്യഭാഗ രംഗങ്ങള്‍ ചെറുപ്പക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കാന്‍ കഴിയുമോ? കുറെ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വഴിതെറ്റി നീലനിറം വരാതിരിക്കട്ടെയെന്നും പല്ലിശേരി കുറിക്കുന്നു. മറുനാടന്‍ പുറത്തു കൊണ്ടുവന്ന വിഷയത്തില്‍ അതി നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളാണ് പല്ലിശേരി നടത്തുന്നതെന്നതാണ് വ്യക്തമാകുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതാണ് പുതിയ വെളിപ്പെടുത്തലും. കൊച്ചിയില്‍ വച്ച് യുവനടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം കേരളത്തെ ശരിക്കും ഞെട്ടിച്ചതായിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് മറ്റൊരു പ്രമുഖ നടിക്ക് നേരെയും പീഡനശ്രമം നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നു. ആലപ്പുഴയിലെ ഹോട്ടലില്‍ വച്ചാണ് പീഡന ശ്രമം നടന്നത്. ആലപ്പുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം രാത്രി ആലപ്പുഴ ആര്‍ക്കേഡിയ റിജെന്‍സിയില്‍ തങ്ങുന്നതിനിടെയാണ് ഹോട്ടല്‍ ജീവനക്കാരന്‍ നടിയുടെ മുറിയില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നായിരുന്നൂ പരാതി. കാര്‍ഡ് ഉപയോഗിച്ച് തുറക്കുന്ന ഡിജിറ്റല്‍ പൂട്ടായിരുന്നു നടിയുടെ മുറിയുടേത്. ഈ കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റുമായെത്തിയ ജീവനക്കാരന്‍ മുറി തുറന്ന്, ഉറക്കത്തിലായിരുന്ന നടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം നടി ബഹളം വച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റ് ജീവനക്കാരും, സിനിമ പ്രവര്‍ത്തകരും എത്തി ജീവനക്കാരനെ പിടികൂടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് നടി അഭിനയിക്കുയായിരുന്ന സിനിമയുടെ പ്രവര്‍ത്തകരും നടിയും രാത്രി തന്നെ റൂം വെക്കേറ്റ് ചെയ്ത് പോയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത.സംഭവത്തെ കുറിച്ച് നടി പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. പീഡന ശ്രമം അടക്കമുള്ള വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടനാട് സ്വദേശിയായ പ്രതിയെ റിമാന്റ് ചെയ്തു. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ