ആലപ്പുഴ: ലോകത്തെ ആദ്യ ഹൗസ്ബോട്ട് റാലി ഇന്ന് ആലപ്പുഴയിൽ നടക്കും. രാവിലെ 11നുപുന്നമട ഫിനിഷിംഗ് പോയിന്റിൽനിന്ന് ആരംഭിച്ച് കൈനകരി ഇരുന്പനം കായൽ ചുറ്റി മൂന്നു മണിക്കൂർ നീളുന്ന റാലിയിൽ സൗജന്യമായി യാത്ര ചെയ്യാം. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷൻ കൗണ്‍സിലും സംയുക്തമായി ‘ബാക് ടു ബാക് വാട്ടേഴ്സ് ’ എന്നു പേരിട്ടിരിക്കുന്ന പരിപാടി ഗിന്നസ് റിക്കാർഡിൽ ഇടം പിടിക്കുമെന്നാണ് കണക്കുകൂട്ടൽ. 250 ഹൗസ് ബോട്ടുകളും 100 ശിക്കാര വള്ളങ്ങളും റാലിയിൽ പങ്കെടുക്കും. വിനോദ സഞ്ചാരവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ റാലി ഫ്ളാഗ് ഓഫ് ചെയ്യും.
ഡിടിപിസിയിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യയാത്ര. ശാരീരിക അവശതകൾ നേരിടുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർക്കൊപ്പം പ്രളയത്തിൽ രക്ഷാപ്രവർത്തകരായവരും പരിപാടിയിൽ അണിചേരും. <br> <br> പ്രളയത്തോടെ വിനോദസഞ്ചാരമേഖലയിൽ ഉണ്ടായ മാന്ദ്യത്തിൽനിന്നു കരകയറാനും, ആലപ്പുഴ സുരക്ഷിതമാണെന്ന സ ന്ദേശം നല്‍കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്
Leave a Reply