മണമ്പൂര്‍ സുരേഷ്
ബ്രിട്ടനിലെ പ്രമുഖ സംഘടനയായ കലയുടെ വാര്‍ഷികപ്പതിപ്പ് Palm leaf രണ്ടാം വര്‍ഷവും ഉന്നതമായ നിലവാരം പുലര്‍ത്തിക്കൊണ്ട് വായനക്കാരിലെക്കെത്തി. സീന ദേവകി എഡിറ്റ് ചെയ്ത ഈ Palm leaf മാഗസിന് വളരെ നാളത്തേക്ക് സൂക്ഷിക്കാവുന്ന കാമ്പും കനവും ഉള്ള പ്രസിധീകരണമാണ്. ഒരു സംഘടനയുടെ പതിവ് പ്രസിദ്ധീകരണം എന്നതിലുപരി സ്വന്തം ചുവട്ടില്‍ നില്ക്കാവുന്ന നല്ല ഒരു മാഗസിനായി ഇത് വളര്‍ന്നിരിക്കുന്നു.
സിനിമ എന്ന വിഷയത്തീലേക്ക് ഫോക്കസ് ചെയ്യുന്ന Palm leaf ന്റെ പേജുകള്‍ ചലച്ചിത്രം എന്ന മാധ്യമത്തിന്റെ ഒരാഘോഷവും പഠനവും ആയി മാറുന്നു.
ആ പേജുകള്‍ മറിക്കുമ്പോള്‍ നമ്മള് കാണുന്നതിതാണ്: ആറ്റൂര്‍ രവി വര്മ്മയക്കുറിച്ചു ഡോക്യുമേന്ടറി തയാറാക്കിയ അന്‍വര്‍ അലി ആ സിനിമയെയും കവിതയേയും കുറിച്ച് സീന ദേവകിയോടു സംസാരിക്കുന്നു. മേരാം നോം ജോക്കറില് തുടങ്ങി പുതിയ മലയാള സിനിമയുടെ വ്യാകരണത്തിലൂടെ കടന്നു പോകുന്ന PF മാത്യൂസിന്റെ ലേഖനം, കവി PN ഗോപീകൃഷ്ണന്റെ സിനിമാക്കുറിപ്പ്, മണി കൗള്‍ ചിത്രങ്ങളിലൂടെയുള്ള എ സഹദേവന്റെ യാത്ര, സംവിധായകന് ജയരാജുമായുള്ള സീന പ്രവീണിന്റെ ഇന്റര്‍വ്യൂ, കേതാന് മേത്തയുടെ രാജാ രവി വര്‍മ്മയെക്കുറിച്ചുള്ള ചിത്രം “രംഗരസിയയുടെ” റിലീസോടെ നടന്ന കോടതിവിധിയും ചിത്രത്തിന്റെ നിരൂപണവും –മണമ്പൂര്‍ സുരേഷ് എഴുതുന്നു, മധു ഇറവങ്കരയുടെ പുതുകാല സിനിമയുടെ വര്‍ത്തമാനം, താര്ക്കൊവ്സ്കി ചിത്രങ്ങളെക്കുറിച്ച് രണ്ടു പേര് എഴുതുന്നു…
കീര്തിക് ശശിധരന്, പ്രിയ ദിലീപ്, S ഗോപാലകൃഷ്ണന്, S ശാരദക്കുട്ടി, ശാലിനി കോളിയോട്ടു തുടങ്ങി നൂറ്റി ഇരുപതോളം പേജുകളില്‍ നിറയുന്ന എഴുത്തുകാരും, വിഭവങ്ങളും ഏറെ. ലാളിത്യവും, ലാവണ്യവുമുള്ള ഡിസൈന്‍. പുസ്തകാലമാരയില് ഇടം പിടിക്കുന്ന മാഗസിന്. അതാണു കലയുടെ പാം ലീഫ് മാഗസിന്.
Leave a Reply