നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകൻ നാദിർഷയുടെ പങ്കു വ്യക്തമാകുന്നു. ദിലീപുമായുള്ള അടുത്ത സൗഹൃദത്തിന്റെ പേരിലാണ് നാദിർഷയുടെ പേര് തുടക്കം മുതൽ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടത്. അതേസമയം ഒടുവിൽ പുറത്തു വരുന്ന വിവരം അനുസരിച്ച് കേസിൽ അറസ്റ്റിലായ പൾസർ സുനിക്ക് നാദിർഷയുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജയിലിൽ കഴിയുന്നതിനിടെ സുനി മൂന്നു തവണ നാദിർഷയെ വിളിച്ചിരുന്നു. ഇതിൽ ഒരു കോൾ എട്ടുമിനിട്ടുവരെ നീണ്ടു. ഈ ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെയും നാദിർഷയെയും പൊലീസ് ചോദ്യം ചെയ്തത്. അതേസമയം സുനി തന്നെ വിളിച്ച കാര്യം ദിലീപിനോട് പറഞ്ഞിരുന്നില്ലെന്നു നാദിർഷ പൊലീസിനു നൽകിയ മൊഴിയിൽ ഉണ്ട്. ഇതിനിടെ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും സുനി വിളിച്ചിട്ടുണ്ട്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ദിലീപും നാദിർഷയും നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യം പരിശോധിക്കും.
Leave a Reply