ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.സ്വാഭാവിക ഹാസ്യത്തിലൂടെ പ്രേക്ഷകരെ കുടുകുടു ചിരിപ്പിക്കുന്ന താരമാണ് പിഷാരടി. അദ്ദേഹത്തിന്റെ സിനിമയും അത്തരത്തിലുള്ളതായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Image may contain: 7 people, people smiling, people standing and bird

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു പിഷാരടി ചിത്രത്തില്‍ നിന്നുപരി വേറെ ഒരുപാട് പ്രത്യേകതകളുടെ പഞ്ചവര്‍ണ്ണതത്തയ്ക്കുണ്ട്. അതില്‍ ഏറ്റവും പ്രധാനം താരങ്ങളുടെ രൂപമാറ്റം തന്നെയാണ്. ചിത്രത്തില്‍ ജയറാമും ചക്കോച്ചനും വ്യത്യസ്തമായ വേഷത്തിലും രൂപത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. മുടിയും മീശയുമില്ലാതെ കുടവയറുമായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്.മണിയന്‍ പിള്ള രാജുവാണ് പഞ്ചവര്‍ണ തത്ത നിര്‍മ്മിക്കുന്നത്.