ക്ഷാമം ഭയന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ ബ്രിട്ടണിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ എല്ലാം കാലിയായി. പാലുല്‍പ്പന്നങ്ങളും ബ്രഡുമാണ് കൂടുതലായി ആളുകള്‍ ശേഖരിച്ചുവച്ചത്. അതിനാല്‍ തന്നെ പലയിടത്തും കടകളില്‍ ഇവ സ്റ്റോക്കില്ലാതായി. ഹിമക്കാറ്റും അതിശൈത്യവും മാറിയശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാം എന്ന് തിരുമാനിച്ചാണ് പലരും ഇത്രയധികം സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷ്യപ്പെട്ട കുറിപ്പുകളില്‍ പറയുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസം യുകെയില്‍ ഉടനീളം അതിശൈത്യമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഒരാഴ്ച്ച യുകെ അഞ്ച് വര്‍ഷത്തിനിടെ നേരിട്ട് ഏറ്റവും വലിയ മഞ്ഞു വീഴ്ച്ചക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ റിപ്പോര്‍ട്ടുകളാണ് ആളുകളില്‍ പരിഭ്രാന്തി പരത്തിയിരിക്കുന്നത്. ആസ്ഡയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ബ്രഡുകള്‍ അടുക്കിവെച്ചിരുന്ന കൗണ്ടറുകള്‍ നിമിഷ നേരംകൊണ്ട് കാലിയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന പരിഭ്രാന്തി അനാവിശ്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ജനങ്ങളുടെ തയ്യാറെടുപ്പുകള്‍ കണ്ടാല്‍ മാസങ്ങളോളം വീട്ടില്‍ കഴിയേണ്ടി വരുന്നവരെപ്പോലെയാണെന്നും അതിശൈത്യം വെറും ഒരാഴ്ച്ചത്തെ പ്രതിഭാസമാണെന്നും നവ മാധ്യമങ്ങളില്‍ പ്രതികരണമുണ്ടായി. യുകെയിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വന്‍തോതിലാണ് വിറ്റഴിക്കപ്പെടുന്നത്. പലരും സാധാരണ ആവശ്യത്തിലും കൂടുതല്‍ അളവില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങിച്ചു സൂക്ഷിക്കുകയാണ്. സൈബിരിയന്‍ ശീതക്കാറ്റിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങിക്കുകയാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ടെസ്‌കോയുടെ കൗണ്ടറുകളില്‍ ബ്രഡുകള്‍ കാലിയായിരിക്കുകയാണെന്ന് ഹെലന്‍ ട്വീറ്റ് ചെയ്തു.
അതേസമയം പ്രതികൂല കാലവസ്ഥ അടുത്ത ദിവസങ്ങളില്‍ കൂടി തുടരുമെന്ന് കാലസ്ഥ വിദ്ഗദ്ധര്‍ പറയുന്നു. സൈബീയരന്‍ ശീതക്കാറ്റെന്ന് അറിയപ്പെടുന്ന പുതിയ പ്രതിഭാസം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടാക്കുകയാണ്. അതിശൈത്യം മൂലം വിമാന-റെയില്‍ ഗതാഗതം സംഭിച്ചിരിക്കുകയാണ്. നൂറോളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇതേത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലായി നടന്ന റോഡപകടങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Leave a Reply