കോട്ടയം: കെ.എം. മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. ചിലര്‍ മുന്നണിയിലേക്ക് വരാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു. അധികാരത്തിനുവേണ്ടി ആരുമായും കൂട്ടൂകൂടാന്‍ മടിയില്ലാത്തവരാണവര്‍. വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കയറ്റിയിരുത്താവുന്ന വഴിയമ്പലമല്ല ഇടതു മുന്നണി. അത് വഴിയമ്പലമാക്കി മാറ്റുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ പി.പി. ജോര്‍ജ്, കുമരകം ശങ്കുണ്ണിമേനോന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അേദ്ദഹം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യു.ഡി.എഫിെന്റ കൊള്ളരുതാത്ത ഭരണത്തിന്റെ ഉപ്പുംചോറും തിന്ന് കൊഴുത്തതടിയുമായി വഴിമാറി സഞ്ചരിക്കുമ്പോള്‍ ചിലയാളുകളുടെ നോട്ടം ഇങ്ങോട്ടാണ്. അങ്ങനെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാഹചര്യമൊരുക്കി കൂടേയെന്നാണ് ചിലരുടെ ചോദ്യം. അത്തരക്കാര്‍ക്ക് സി.പി.ഐ തടസ്സമാണ്. അധികാരത്തിന്റെ പങ്കുപറ്റാന്‍ ആരുമായും കൂട്ടുകൂടാന്‍ ഒരുമനഃസാക്ഷിക്കുത്തുമില്ലാതെ രാഷ്ട്രീയം കച്ചവടമാക്കിയ ആളുകള്‍ക്ക് ഇവിടെ വരാന്‍ താല്പര്യമുണ്ട്. അത്തരം ആളുകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കാന്‍ കഴിയില്ല. അത് ബി.ജെ.പിക്കെതിരെ വളരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കളങ്കമാണ്. കേരളത്തിലെ ഇടതുമുന്നണിയില്‍ ജാതിമത പാര്‍ട്ടികള്‍ ഇല്ലെന്നതാണ് പ്രത്യേക. മുന്നണിയെ സഹായിക്കുന്ന ഒരുപാട് പാര്‍ട്ടികള്‍ ഒപ്പമുണ്ടായിട്ടും അവരെയൊന്നും മുന്നണിയില്‍ എടുത്തിട്ടില്ല.
രാഷ്ട്രീയമൂല്യങ്ങള്‍ മറക്കുന്നതാണ് ഇന്നത്തെ പ്രശ്നം. മുതലാളിത്ത ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് അഴിമതിയും അനാശാസ്യവും പ്രശ്നമല്ല. ഇടതു പാര്‍ട്ടികള്‍ക്കും തൊഴിലാളി വര്‍ഗ പാര്‍ട്ടികള്‍ക്കും അതിനോട് സന്ധിചെയ്യാനാകില്ല. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരും അഴിമതിയോട് പതുക്കെ പതുക്കെ അടുക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അഴിമതിയുടെ ഛായ വന്നുകൊണ്ടിരിക്കുന്നത് അപകടകരമാണ്. അതിനെതിരെ ശക്തമായ സമരം പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയരണം. അഴിമതിക്കാരെ അഴിമതിക്കാരായി കാണാനും അവരെ പ്രസ്ഥാനവുമായി ബന്ധപ്പെടുത്താതെ മാറ്റിനിര്‍ത്താനുമുള്ള തന്റേടം രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply