ഇപ്‌സ്വിച്ച്: കുട്ടികളെ മഴയില്‍ കളിക്കാന്‍ അനുവദിച്ച സ്‌കൂളിനെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍. ഇപ്‌സ്വിച്ചിലെ പൈപ്പേഴ്‌സ് വെയില്‍ പ്രൈമറി അക്കാഡമിക്കെതിരെയാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. മഴയില്‍ കളിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയില്‍ സ്വാഭാവികമാണെന്ന് അക്കാഡമി ഹെഡ് പറഞ്ഞതാണ് മാതാപിതാക്കളെ ചൊടിപ്പിച്ചത്. പാരഡൈം ട്രസ്റ്റിനു കീഴിലുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ സമയത്തും മറ്റ് ഇടവേളകളിലും മഴയില്‍ കളിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ഒരുക്കുകയായിരുന്നു. വ്യയാമവും ശുദ്ധവായുവും ലഭിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
ആന്‍മേരി ഫ്‌ളെച്ചര്‍ എന്ന അമ്മയ്ക്ക് പക്ഷേ തന്റെ മകള്‍ സ്‌കൂളില്‍ നിന്ന് നനഞ്ഞ് കുളിച്ചു വരുന്നത് അത്ര ഇഷ്ടപ്പെട്ടില്ല. കുട്ടികളെ അവര്‍ മഴയത്ത് നിര്‍ത്തിയിരിക്കുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഉച്ചക്കു ശേഷം നനഞ്ഞ് തണുത്താണ് കുട്ടി വീട്ടിലെത്തുന്നത്. ഈ സമയത്ത് തന്റെ നായയെപ്പോലും പുറത്ത് നിര്‍ത്താറില്ലെന്ന് അവര്‍ പറഞ്ഞു. കുട്ടിയുടെ ഷൂസ് രാത്രി മുഴുവന്‍ റേഡിയേറ്ററില്‍ വെച്ചാണ് ഉണക്കിയെടുടത്തത്. വീട് ഒരു സോന പോലെയായി മാറി. തന്റെ ഹീറ്റിംഗ് ബില്ലുകള്‍ കൂടുമെന്നും അവര്‍ പറഞ്ഞു.
മറ്റു മാതാപിതാക്കളും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തങ്ങള്‍ വരുത്തിയ മാറ്റത്തേക്കുറിച്ച് മാതാപിതാക്കളെ അറിയിക്കാന്‍ കഴിയാത്തതില്‍ ഖേദപ്രകടനവുമായി സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് പ്രിന്‍സിപ്പല്‍ ബെന്‍ കാര്‍ട്ടറും രംഗത്തെത്തി. കുട്ടികള്‍ക്ക് ആവശ്യമായ വിന്റര്‍ ജാക്കറ്റുകളും ഷൂസുകളും നല്‍കി വേണം അയക്കാനെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ തലമുറയിലുള്ളവരെ അപേക്ഷിച്ച് ഈ തലമുറ വീടുകള്‍ക്കുള്ളിലും സ്‌ക്രീനുകള്‍ക്കു മുന്നിലുമാണ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ സമയം പുറത്ത് ചെലവഴിക്കാന്‍ തങ്ങള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹ
Leave a Reply