ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും സെക്കൻഡറി സ്കൂൾ അഡ്മിഷനു വേണ്ടി അപേക്ഷിക്കേണ്ട സമയമായി. 2024 സെപ്റ്റംബറിൽ ആണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സെക്കൻഡറി സ്കൂളുകളിലെ അടുത്ത അധ്യയന വർഷത്തിലേയ്ക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നത്. വടക്കൻ അയർലണ്ടിലും സ്കോട്ട് ലൻഡിലും വ്യത്യസ്തമായ പ്രവേശന നടപടികളാണ് ഉള്ളത്.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി കുറഞ്ഞത് 6 ആഴ്ചയെങ്കിലും വെയിൽസിലെ സെക്കൻഡറി സ്കൂളുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള സമയമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതികൾ നിശ്ചയിക്കുന്നത് പ്രാദേശിക തലത്തിലാണ്. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സെക്കൻഡറി സ്കൂളുകൾക്കായുള്ള അപേക്ഷകൾ പ്രാദേശിക കൗൺസിലിന്റെ വെബ്സൈറ്റിലൊ കൗൺസിലിന്റെ ആപ്ലിക്കേഷൻ ഫോം ഉപയോഗിച്ചോ അപേക്ഷിക്കാം. കുട്ടികൾ തങ്ങളുടെ പ്രദേശത്തിന് പുറത്ത് ഉള്ള സ്കൂളുകളിൽ ചേരണമെങ്കിൽ പോലും മാതാപിതാക്കൾ അപേക്ഷിക്കേണ്ടത് പ്രാദേശിക കൗൺസിൽ മുഖേനയാണ്. 33 ലോക്കൽ അതോറിറ്റി ഏരിയകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ സ്കൂൾ പ്രവേശനത്തിനായി കേന്ദ്രീകൃതമായി സംയോജിപ്പിച്ചാണ് അഡ്മിഷൻ പ്രക്രിയ പൂർത്തിയാക്കുന്നത്.
പ്രത്യേക ആവശ്യങ്ങളും വൈകല്യമുള്ള പരിഗണന ആവശ്യമുള്ള കുട്ടികളുടെയും പ്രവേശന നടപടികൾക്കും ഇപ്പോഴാണ് അപേക്ഷിക്കേണ്ടത്. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം പരിചരണം എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന സ്കൂളുകൾ വേണം തിരഞ്ഞെടുക്കാൻ . മികച്ച സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിന് ഏറ്റവും നല്ല മാർഗ്ഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുകയും അധ്യാപകരോടും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളോടും മാതാപിതാക്കളോടും സംസാരിക്കുകയും ചെയ്യുന്നത് അനുയോജ്യമായ ഒരു തീരുമാനം എടുക്കുന്നതിന് സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Leave a Reply