ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ റോഡിലേക്ക് തെറിച്ച് വീണിട്ടും ബൈക്ക് നിയന്ത്രണം തെറ്റാതെ ഓടിയത് അരകിലോമീറ്റർ. ബൈക്കിലുണ്ടായിരുന്ന ദമ്പതികളുടെ ക‍ുഞ്ഞിനെയും കൊണ്ടാണ് ബൈക്ക് ഏവരേയും അത്ഭുതപ്പെടുത്തി അരകിലോമീറ്റർ ഓടിയത്. ഞായറാഴ്ച്ച വൈകുന്നേരം 3.30നാണ് സംഭവം നടക്കുന്നത്. ബൈക്കിന് പുറകിൽവന്ന കാറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

അമിതവേഗതയിൽ വന്ന ബൈക്ക് ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽനിന്നും ദമ്പതികൾ തെറിച്ച് റോഡിലേക്ക് വീണു. എന്നാൽ മുന്നിലിരുന്ന കുഞ്ഞിനെയും കൊണ്ട് ബൈക്ക് അമിത വേഗതയിൽ പോവുകയായിരുന്നു. തുടർന്ന് റോഡിന് നടുവിലുള്ള പുൽതകിടിൽ ഇടിച്ച് ബൈക്ക് നിൽക്കുകയും കുഞ്ഞ് തെറിച്ച് പുൽതകിടിയിൽ വീഴുകയും ചെയ്തു. പിന്നീട് പുൽതകിയിടിൽ തെറിച്ച് വീണ കുഞ്ഞിനെ ചുറ്റുമുള്ളവർ രക്ഷിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിൽപെട്ട കുട്ടിയെയടക്കം മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നീലമംഗല സ്വദേശികളായ ദമ്പതികളും അവരുടെ കുഞ്ഞുമായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. നീലമംഗലത്തുനിന്നും ബംഗലൂരുവിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.