സ്വന്തം ലേഖകൻ

അവധി ആഘോഷിക്കുന്ന ലാഘവത്തോടെ ജനങ്ങൾ പാർക്കുകളും ബീച്ചുകളും ബ്യൂട്ടി സ്പോട്ടുകളും സന്ദർശിക്കുന്നത് തുടരുന്നു. തമ്മിൽ ഇടകലരുന്നത് നിർത്തിയില്ലെങ്കിൽ മരണം സുനിശ്ചിതം എന്ന് ലണ്ടൻ മേയറായ സാദിഖ് ഖാൻ പറഞ്ഞു. യോർക്ക്ഷെയർ ഡെയ്സിലെയും ലേക്ക് ഡിസ്ട്രിക്ക്റ്റിലെയും അധികൃതർ ജനങ്ങളോട് ഇത് വിനോദസഞ്ചാരത്തിൻെറ സമയം അല്ല എന്ന് തീവ്രമായി വിമർശിച്ചിരിക്കുകയാണ്. ഏറ്റവും അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ വീടുവിട്ടിറങ്ങരുതെന്ന് ഖാൻ ആവർത്തിച്ചു.

ഞായറാഴ്ച രാത്രി മുതൽ ഹാമർ സ്മിത്തും ഫുൾഹാംഉം കൗൺസിലുകൾ റോയൽ പാർക്ക്, ഹൈഡേ, റീജന്റ്സ്, സെന്റ് ജെയിംസ് എന്നീ പാർക്കുകൾ അടച്ചിടും. കിസോക്കുകളും കഫേകളും പൂട്ടും. റിച്ച്മണ്ട്,ബുഷി, ഗ്രീൻവിച്ച് പാർക്കുകൾക്ക് പുറത്തുള്ള റോഡുകളും അടച്ചിടും.
ജനങ്ങൾക്ക് പറയുന്നത് അനുസരിച്ച് വീട്ടിനുള്ളിൽ അടങ്ങിയൊതുങ്ങി ഇരിക്കാനുള്ള ഉദ്ദേശം ഇല്ലെങ്കിൽ പാർക്കുകൾ ഒക്കെ പൂട്ടുകയല്ലാതെ മറ്റ് നിർവാഹമില്ല എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ലണ്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2000 ആണ്. 93 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പൊതു ഗതാഗതവും ആരും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഏറ്റവും അത്യാവശ്യമുള്ള ജോലിക്കാർക്ക് സഞ്ചരിക്കാൻ വേണ്ടി മാത്രം ചില റെയിൽവേ ലൈനുകൾ തുറന്നു കൊടുത്തിട്ടുണ്ട്.

പല സ്ഥലങ്ങളിലും ജനങ്ങൾ വളരെ ലാഘവത്തോടെയാണ് പ്രശ്നത്തെ സമീപിക്കുന്നത്. തങ്ങൾക്ക് രോഗം വരില്ല എന്ന ഉറപ്പിൽ പുറത്തിറങ്ങി സഞ്ചരിക്കുകയും വെക്കേഷൻ ആഘോഷിക്കാൻ തുനിയുകയും ചെയ്യുന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം.