കോട്ടയം ലോക്‌സഭാ സീറ്റ് ജെ.ഡി.എസിന് നല്‍കില്ല, പകരം ഫ്രാന്‍സിസ് ജോര്‍ജ് അവിടെ സ്ഥാനാര്‍ത്ഥിയായേക്കും. യു.ഡി.എഫില്‍ നടക്കുന്ന ആശയക്കുഴപ്പവും യോജിച്ച സ്ഥാനാര്‍ത്ഥിയില്ലാത്തതും കോട്ടയത്ത് വെന്നിക്കൊടി പാറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.

അടുത്തിടെ ഇടതുമുന്നണിയില്‍ അംഗത്വം ലഭിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാവാണ് ഫ്രാന്‍സിസ് ജോര്‍ജ്. വളശര നല്ല പ്രതിച്ഛായയുള്ള ഫ്രാന്‍സിസ് ജോര്‍ജ് നേട്ടമാണെന്നാണ് ഇടതുമുന്നണിയുടെയൂം പ്രത്യേകിച്ച് സി.പി.എമ്മിന്റെയൂം നിലപാട്. മുന്നണിയില്‍ അംഗമാക്കിയ സമയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന ഉപാധി സി.പി.എം മുന്നില്‍ വച്ചിരുന്നു. അതേസമയം ഏതെങ്കിലും സീറ്റില്‍ അനിവാര്യരാണെന്ന് തോന്നിയാല്‍ അവിടെ മത്സരിപ്പിക്കാമെന്നായിരുന്നു ധാരണ. അതുകൊണ്ടുതന്നെ ജനാധിപത്യ കേരള കോണ്‍ഗ്രസ് സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുമില്ല.

അതേസമയം ജനാധിപത്യകേരള കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കണമെന്ന് തന്നെയാണ് സി.പി.എമ്മിന്റെ നിലപാട്. അവര്‍ക്ക് ഒരു സീറ്റ് ഈ ഘട്ടത്തില്‍ നല്‍കുന്നതുമൂലം കത്തോലിക്ക സഭയുടെ പ്രീതി പിടിച്ചെടുക്കാമെന്ന് സി.പി.എം കരുതുന്നുണ്ട്. ശബരിമല വിഷയം വളരെ രൂക്ഷമായ വര്‍ഗ്ഗീയസാമുദായിക ചേരിതിരിവ് സമൂഹത്തിലുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നത്ര സാമുദായിക പിന്തുണ നേടുകയെന്നതാണ് സി.പി.എം ലക്ഷ്യമാക്കുന്നത്. അതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കുന്നതും.

നേരത്തെ ഇടുക്കിയിലായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇടുക്കിയില്‍ നിലവിലെ എം.പിയായ ജോയ്‌സ് ജോര്‍ജിന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വന്നാല്‍ മാത്രമേ ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കാന്‍ കഴിയുകയുള്ളു. അവിടെ സഭയുടെ പ്രാദേശിക നേതൃത്വം ജോയ്‌സ് ജോര്‍ജിനൊപ്പമാണ്. മാത്രമല്ല, ഒരുപക്ഷേ പി.ജെ. ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ അദ്ദേഹത്തിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുകയുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റ് നല്‍കിയെങ്കിലും സഹപ്രവര്‍ത്തകനായിരുന്ന ടി.യു. കുരുവിളയ്‌ക്കെതിരെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ് പിന്മാറുകയായിരുന്നു. ആ സാഹചര്യത്തില്‍ രാഷ്ട്രീയ ഗുരുനാഥന്‍ കൂടിയായ ജോസഫിനെതിരെ അദ്ദേഹം ഒരിക്കലും മത്സരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

ആ സമയത്താണ് കോട്ടയത്ത് യു.ഡി.എഫിനുള്ളില്‍ കടുത്ത തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഈ തകര്‍ക്കം അനുകൂലമാക്കാനാണ് ശ്രമം. കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി മാണി ഗ്രൂപ്പിലും തര്‍ക്കമുണ്ട്. മാത്രമല്ല, ഒരു സീറ്റ് കുടുതല്‍ എന്ന ആവശ്യം ഉന്നയിച്ചത് കോണ്‍ഗ്രസ്‌കേരള കോണ്‍ഗ്രസ് ബന്ധത്തേയൂം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോട്ടയം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിലും ആശയക്കുഴപ്പമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരു മത്സരിച്ചാലും അതുകൊണ്ടുതന്നെ നല്ല മത്സരം കാഴ്ചവച്ച് സീറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കാമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. പ്രതേയകിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുളള് എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി പി.സി തോമസും രംഗത്തിറങ്ങുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ചവച്ചാല്‍ ഒരു പക്ഷെ വിജയിക്കാമെന്നാണ് കണക്കുകൂട്ടല്‍.

കോട്ടയത്ത് മാണി ഗ്രൂപ്പാണ് മത്സരിക്കുന്നതെങ്കില്‍ ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തില്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയില്ലെന്ന വാദവും ഉയരുന്നുണ്ട്. നിരവധി പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അതിനൊന്നും അന്തിമരൂപമായിട്ടില്ല. ഇപ്പോള്‍ പറഞ്ഞുകേട്ടിരുന്നതില്‍ ഏറ്റവും പ്രധാനം സ്റ്റീഫന്‍ ജോര്‍ജിന്റെ പേരാണ്. സ്റ്റീഫന്‍ ജോര്‍ജ് അവിടെ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ എതിരായി ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തിയാല്‍ ശക്തമായ ഒരു മത്സരം ഇടതുമുന്നണി കരുതുന്നു.

അതിന് അവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാരണം ഫ്രാന്‍സിസ് ജോര്‍ജ് പാലാ രൂപതാംഗമാണെന്നതാണ്. സ്റ്റിഫന്‍ ജോര്‍ജാണെങ്കില്‍ കോട്ടയം രൂപതയില്‍പ്പെട്ടയാളാണ്. പാലാരൂപതയില്‍പ്പെട്ട വ്യക്തിക്കാണ് ഇവിടെ ഏറെ സാദ്ധ്യതയെന്നും അവര്‍ പറയുന്നു. കോട്ടയം രൂപയുടെ കീഴിലുള്ളവര്‍ക്ക് അത്ര പിന്തുണ ലഭിക്കില്ല. മാത്രമല്ല, കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മാണി വിഭാഗത്തിലെ ജോസഫ് ഗ്രൂപ്പിന് കൂടി സ്വീകാര്യനായ ഒരു വ്യക്തിയാണ് മത്സരരംഗത്ത് വരുന്നതെങ്കില്‍ ആ വോട്ടുകള്‍ കൂടി തട്ടിയെടുക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. ഇീ സാഹചര്യങ്ങള്‍ മുതലെടുക്കുന്നതിനായി ഫ്രാന്‍സിസ് ജോര്‍ജിനെ ഉപയോഗിക്കാനാണ് തീരുമാനം.

അമതസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് ആണ് കോട്ടയത്തുനിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചത്. അന്ന് മാത്യു ടി. തോമസ് തന്നെ രംഗത്തിറങ്ങിയിട്ടും ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ അവര്‍ക്ക് അര്‍ഹരായ സ്ഥാനാര്‍ത്ഥിയില്ലെന്നും ഇടതുമുന്നണി പറയുന്നു. ആ സാഹചര്യത്തില്‍ ഒരു സീറ്റ് നഷ്ടപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് മുന്നണിയുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സീറ്റ് മടക്കി തരണമെന്നാണ് ഇടതുമുന്നണിയും സി.പി.എമ്മും ആവശ്യപ്പെടുന്നത്.

ഈ ആഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പ്രഖ്യാപനവും നടക്കും. കോട്ടയം രൂപതയുടെ പിന്തുണയോടെ രംഗത്തെത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നല്ല മത്സരമൊരുക്കാന്‍ കഴിയും. ഒപ്പം എന്‍ എസ് എസിന്റെ കൂടി പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ കോട്ടയം സ്റ്റീഫന്‍ ജോര്‍ജിന് അനുകൂലമാകും.