പാർലമെന്റ് ഹെൽപ്പ് ലൈൻ നിലവിൽ വന്നു ഒൻപത് മാസത്തിനുള്ളിൽ മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും , ലൈംഗികാതിക്രമങ്ങൾക്കെതിരെയും പരാതി പറയാൻ വിളിച്ചവരുടെ എണ്ണം 550.
പ്രമുഖ കോമൺസ് ലീഡിങ് അഡ്വൈസർ ആയ സാറ പെറ്റിട് ആണ് കണക്കുകൾ സ്ഥിരീകരിച്ചുകൊണ്ട് വാർത്ത പുറത്തുവിട്ടത്. 35 അന്വേഷണങ്ങൾ ആരംഭിച്ചതായി അവർ വിമൻ ആൻഡ് ഇക്വാലിറ്റി കമ്മിറ്റിയോട് പറഞ്ഞു. പരാതികൾ ലഭിച്ചശേഷം ഒരു ഡസനിലധികം എംപിമാരോട് താൻ അനൗദ്യോഗിക സംഭാഷണം നടത്തിയിട്ടുണ്ടെന്നും കോമൺസിന്റെ ഡയറക്ടർ ജനറൽ പറഞ്ഞു. പുതിയ സ്വതന്ത്രമായ പരാതി പരിഹാര സ്കീം തുടങ്ങിയത് 2018 -ൽ ആയിരുന്നു. പാർലമെന്റ് ജീവനക്കാർക്ക് വേണ്ടി പരാതികൾ സ്വീകരിക്കാനും റിപ്പോർട്ട് ചെയ്യാനുമായി രണ്ട് ടെലിഫോൺ ലൈനുകളാണ് ഉണ്ടായിരുന്നത്. ഒരെണ്ണം മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും മറ്റൊരെണ്ണം ലൈംഗികാതിക്രമങ്ങൾക്കെതിരെയും പരാതിപ്പെടാൻ ആണ് ഏർപ്പെടുത്തിയത് .
പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ ആദ്യമായി ശബ്ദം ഉയരുന്നത് 2017 ഒക്ടോബർ അവസാനം ആയിരുന്നു. എംപി മാരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും വർഷങ്ങളായി നേരിടുന്ന പീഡനങ്ങൾ അടിച്ചമർത്തുകയാണ് എന്ന പരാതി പുറത്തുവിട്ടത് അന്ന് ഹൈക്കോടതി ജഡ്ജ് ഡേമ് ലാറ കോകാവ് ആയിരുന്നു.
പാർലമെന്റിൽ ലിംഗസമത്വവും, സ്ത്രീകൾക്ക് സുരക്ഷിത ത്വവും ഉണ്ടോ എന്നതിനെക്കുറിച്ചു വിമൻ ആൻഡ് ഇക്വാലിറ്റി കമ്മിറ്റി അന്വേഷണം നടത്തും. വനിതാ പ്രാധിനിധ്യം, കുട്ടികളെ വളർത്താനുള്ള അവസ്ഥ, രാഷ്ട്രീയത്തിലെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, (ഉദാഹരണത്തിന് ഓൺലൈൻ വഴിയുള്ളവ ആണെങ്കിൽ പോലും) തുടങ്ങിയവയാണ് കമ്മിറ്റിയുടെ മറ്റ് ശ്രദ്ധാ കേന്ദ്രങ്ങൾ. ഈ മേഖലകളിലെല്ലാം പരാതികൾ ലഭിച്ചിട്ടുണ്ട്. എംപിമാരെകാൾ കൂടുതൽ മേൽ ജീവനക്കാർ ഉപദ്രവിക്കുന്നു എന്ന പരാതികളാണ് സെല്ലിലേക്ക് അധികം ലഭിച്ചത്.
റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് പരാതികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും പെറ്റിട് പറഞ്ഞു. സഹപ്രവർത്തകരിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നത് ശാരീരികമായും മാനസികമായും തളർത്തുമെന്നും താനും അതിനു ഇരയായിട്ടുണ്ടെന്നും ഹൗസ് ഓഫ് കോമൺസിൽ ക്ലാർക്ക് ആയ ജോൺ ബങ്കർ പറഞ്ഞു.
ഈ മാസം അവസാനം ഹൗസ് ഓഫ് കോമൺസ് കമ്മീഷൻറെ തുടർനടപടികൾ തീരുമാനിക്കും എന്നാണ് കരുതപെടുന്നത് .
Leave a Reply