മമ്മൂട്ടിയെയും മമ്മൂട്ടി നായകനായ കസബയെയുംവിമര്‍ശിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍നടി പാര്‍വതിക്ക് നേരിടേണ്ടി വന്നത്. തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയാണ് പാര്‍വതിയുടെ അഭിപ്രായപ്രകടനം.നിര്‍ഭാഗ്യവശാല്‍ തനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച് പാര്‍വതി പറഞ്ഞത്. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്.. എന്നും പാര്‍വതി പറഞ്ഞു.

ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് പാര്‍വതി. തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളെയും തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ ആക്രമണം നടത്തിയവരെയും പരിഹാസം കലര്‍ന്നഭാഷയിലാണ് പാര്‍വതി വിമര്‍ശിച്ചത്. ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതിക്കൊപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പാര്‍വതിയുടെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് :

കസബയ്ക്കായി ഡബ്ല്യു.സി.സിയുടെപ്രത്യേക സ്‌ക്രീനിങ്!!!
ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയുടെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിന് നന്ദി. ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിന് ആരാധകരോടും നന്ദിയുണ്ട്.
അവര്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ഹിറ്റുകളും പണവും കിട്ടി. ഗംഭീരം.പ്രിയപ്പെട്ടവരെ നിരന്തരമായ ട്രോളുകളെ സൈബര്‍ ആക്രമണമാണെന്ന് മനസ്സിലാക്കുക.
ഐ.എഫ്.എഫ്.കെയില്‍ ഏറെചര്‍ച്ച ചെയ്യപ്പെടുന്ന ഡിജാം എന്നചിത്രത്തിലെ ഡയലോഗാണ്ഇവിടുത്തെ മഞ്ഞ പത്രങ്ങളോട് എനിക്ക് പറയാനുള്ളത്….. ‘I piss On everyone who hate music and freedom’.
ഇതാ നിങ്ങളുടെ പുതിയതലക്കെട്ട് . നല്ലൊരു ദിനം ആശംസിക്കുന്നു.