മിസ് വേള്‍ഡ് മത്സരത്തിലൂടെ ശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിയാണ് പാര്‍വതി ഓമനക്കുട്ടന്‍. അന്ന് റണ്ണറപ്പായി തിരഞ്ഞെടുത്ത പാര്‍വതിക്ക് പിന്നീട് സിനിമയിലും ഓഫറുകള്‍ വന്നുതുടങ്ങി.  എന്നാല്‍ തുടക്കത്തില്‍ കിട്ടിയ അവസരങ്ങള്‍ ഒന്നും പിന്നെ നടിയെ തുണച്ചില്ല.അതിനിടെ  അജിത്തിന്റെ നായികയായി ബില്ല 2വിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷം തമിഴില്‍ പാര്‍വതിയെ കണ്ടില്ല. ഇപ്പോള്‍ വടിവേലു നായകനാകുന്ന ‘ഇംസയ് അരസന്‍ 24 എഎം പുലികേശി’ എന്ന സിനിമയില്‍ പാര്‍വതി നായികയാവുന്നു. ചിമ്പു ദേവനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

2006 ല്‍ പുറത്തിറങ്ങിയ ‘ഇംസയ് അരസന്‍ 23മത് പുലികേശി’യുടെ രണ്ടാംഭാഗമാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹാസ്യ രാജാവായ വടിവേലുവിന്റെ രാജ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. 18-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ അസ്പദമാക്കിയാണ് ചിത്രം.