തിരുവനന്തപുരം: നടി പാര്‍വ്വതിക്ക് ഭീഷണി സന്ദേശം അയച്ച കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു റോജനെന്നയാള്‍ പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി സ്‌ന്ദേശമയച്ചത്. ഇയാളയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പാര്‍വ്വതി നല്‍കിയ പരാതിയിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്.

സന്ദേശമയച്ച അക്കൗണ്ട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം സ്വദേശിയാണെന്ന് മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച ശേഷമാണ് എറണാകുളത്തു നിന്നുള്ള പോലീസ് സംഘം കൊല്ലത്തെത്തി റോജനെ കസ്റ്റഡിയിലെടുത്തത്. റോജന്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലത്തെ ഒരു സ്വകാര്യ കോളെജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ സോജന്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കസബയില്‍ മമ്മൂട്ടി അഭിനയിച്ച കഥാപാത്രം സ്ത്രീവിരുദ്ധമാണ് എന്ന പാര്‍വ്വതിയുടെ പ്രസ്താവനയാണ് പ്രതിയെ പ്രകോപിപ്പിച്ചെതെന്നാണ് സൂചന. മമ്മൂട്ടിക്കെതിരായ പ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് സൈബറിടത്തില്‍ പാര്‍വ്വതിക്കെതിരെ തെറിവിളിയുമായി എത്തിയത്.