ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വേനൽ അവധി സമയത്ത് ഹീത്രൂവിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് യാത്രാമാർഗവും മടക്കയാത്രയും ഹീത്രൂവിൽ നിന്ന് ഗാറ്റ്‌വിക്കിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടെന്ന് അറിയിച്ച് ട്രാവൽ ഏജൻസികൾ രംഗത്ത്. എന്നാൽ, എയർ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, മുംബൈ, ഡൽഹി അല്ലെങ്കിൽ മറ്റ് റൂട്ടുകളിലൂടെ ഫ്ലൈറ്റുകൾ ഇതിനകം തന്നെ റീ-റൂട്ട് ചെയ്തിട്ടുള്ളവർക്കും ടിക്കറ്റുകൾ റദ്ദാക്കിയവർക്കും ഈ അവസരം ബാധകമല്ല. ഇത്തരത്തിൽ യാത്ര ക്രമീകരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഉടനെ തന്നെ ട്രാവൽ ഏജന്റുമായി ബന്ധപ്പെടണമെന്നും മാറ്റം ഉറപ്പ് വരുത്തണമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ടിക്കറ്റുകൾ വിവിധങ്ങളായ നിബന്ധനകളെയും വ്യവസ്ഥകളെയും ആശ്രയിച്ചിരിക്കുന്നു.

അതിനാൽ ഇതിനു നിങ്ങൾ അർഹരാണോ എന്നുള്ളത് അറിയിക്കാൻ അതാത് ട്രാവൽ ഏജന്റുകൾക്ക് മാത്രമേ കഴിയുകയുള്ളു. എന്നാൽ ഈ വിഷയത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൃത്യമായ അറിവുകൾ ഇല്ലാതെ എടുത്ത് ചാടി പ്രവർത്തിക്കരുതെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.