ദേശീയ പതാക വലിച്ചെറിഞ്ഞ് പെന്തകോസ്ത് പാസ്റ്ററുടെ നൈറ്റ് ഡാന്‍സ്. ഭക്തി തലക്കുപിടിച്ചപ്പോള്‍ കയ്യിലിരുന്ന ദേശീയ പതാക വീശി കളിച്ചും പിന്നെ അത് വലിച്ചെറിഞ്ഞുമായിരുന്നു പാസ്റ്ററുടെ നൃത്തം. സംഭവം കേരളത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാര്‍ നിലവാരമുള്ള ഓഡിറ്റോറിയത്തില്‍ നൈറ്റ് ഡാന്‍സിനായി നൈറ്റ് ക്ലബ് മോഡലില്‍ ഒരുക്കിയ ലൈറ്റിങ്ങുകള്‍ക്കൊപ്പമാണ് പാസ്റ്റര്‍ ദേശീയപതാക വീശിക്കളിച്ചത്. പാട്ടും, ഡാന്‍സും ഈണവും എല്ലാം നൈറ്റ് കാബറ ഡാന്‍സ് മോഡലിലായിരുന്നു. എന്തായാലും ദേശീയ പതാകയെ അപമാനിച്ചുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ദേശീയ പതാകയെ അപമാനിച്ചു എന്ന് ആരെങ്കിലും കേസ് കൊടുത്താല്‍ ഇതിന്റെ പേരില്‍ അവസാനം കോടതി കേറിയിറങ്ങാനെ പാസ്റ്റര്‍ക്ക് സമയം കാണൂ എന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.
Leave a Reply